അഭിഷേക് തുടക്കമിട്ടു, തിലക് ഏറ്റെടുത്തു, പിന്നെ സഞ്ജു സ്‌പെഷ്യല്‍; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Published : Sep 26, 2025, 10:09 PM IST
Sanju Samson Played Crucial Innings

Synopsis

അഭിഷേക് ശര്‍മയുടെയും (61) തിലക് വര്‍മയുടെയും (49) ഇന്നിംഗ്‌സുകള്‍ക്ക് പുറമെ സഞ്ജു സാംസണിന്റെ (39) നിര്‍ണായക പ്രകടനമാണ് ഇന്ത്യയെ 202 റണ്‍സിലെത്തിച്ചത്.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 203 റണ്‍സ് വിജയലക്ഷ്യം. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ അഭിഷേക് ശര്‍മ (31 പന്തില്‍ 61) തിലക് വര്‍മ (34 പന്തില്‍ 49) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു സാംസണ്‍ (23 പന്തില്‍ 39) മധ്യനിരയില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍ ജസ്പ്രിത് ബുമ്ര, ഓള്‍റൗണ്ടര്‍ ശിവം ദുബെ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ തിരിച്ചെത്തി. ശ്രീലങ്ക ഒരു മാറ്റം വരുത്തി. ചാമിക കുരണാരത്‌നെയ്ക്ക് പകരം ജനിത് ലിയാനഗെ ടീമിലെത്തി.

രണ്ടാം ഓവറില്‍ തന്നെ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (4) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തീക്ഷണയ്ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങുന്നത്. എന്നാല്‍ ഒരറ്റത്ത് സൂര്യയെ സാക്ഷി നിര്‍ത്തി അഭിഷേക് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. പവര്‍ പ്ലേയില്‍ തന്നെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ സൂര്യ ഏഴാം ഓവറില്‍ മടങ്ങി. ഹസരങ്കയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു സൂര്യ. വൈകാതെ അഭിഷേകും മടങ്ങി. ചരിത് അലങ്കയുടെ പന്തില്‍ കാമിന്ദു മെന്‍ഡിസിന് ക്യാച്ച്. രണ്ട് സിക്‌സും എട്ട് ഫോറും അഭിഷേക് നേടി.

പിന്നാലെ സഞ്ജു ക്രീസിലേക്ക്. നല്ല പന്തുകളെ സൂക്ഷ്മതയോടെ കളിച്ചും മോശം പന്തുകളെ അതിര്‍ത്തി കടത്തിയുമാണ് സഞ്ജു മുന്നോട്ട് പോയത്. മധ്യനിരയില്‍ സഞ്ജു - തിലക് സഖ്യം 66 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ വാനിന്ദു ഹസരങ്കയ്‌ക്കെതിരെ സഞ്ജു രണ്ട് സിക്‌സ് നേടുകയും ചെയ്തു. എന്നാല്‍ 16-ാം ഓവറില്‍ സഞ്ജു മടങ്ങി. ദസുന്‍ ഷനകയുടെ പന്തില്‍ അസലങ്കയ്ക്ക് ക്യാച്ച്. മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. തൊട്ടടുത്ത പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയും (2) മടങ്ങി. ദുഷ്മന്ത് ചമീരയ്ക്ക് റിട്ടേണ്‍ ക്യാച്ച്. എന്നാല്‍ തിലക് - അക്‌സര്‍ പട്ടേല്‍ (15 പന്തില്‍ 21) സഖ്യം സ്‌കോര്‍ 200 കടത്തി. ഇരുവരും പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.

ശ്രീലങ്ക: പതും നിസ്സങ്ക, കുസല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), കാമിന്ദു മെന്‍ഡിസ്, ദസുന്‍ ഷനക, വാനിന്ദു ഹസരംഗ, ജനിത് ലിയാനഗെ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, നുവാന്‍ തുഷാര.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'അവന്‍ ക്രിസ് ഗെയ്‌ലിനേക്കാള്‍ കേമന്‍'; അഭിഷേക് ശര്‍മയെ വാഴ്ത്തി മുഹമ്മദ് കൈഫ്
അന്ന് ആ പരീക്ഷണങ്ങള്‍ ഇല്ലായിരുന്നെങ്കില്‍, സഞ്ജു സാംസണ് ഈ അവസ്ഥ വരില്ലായിരുന്നു