'കോലിക്ക് ഇഷ്ടമാവില്ല', വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രായോഗികമല്ലെന്ന് നാസര്‍ ഹുസൈന്‍

By Web TeamFirst Published May 13, 2020, 4:33 PM IST
Highlights

ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയുടെ ടീം സെലക്ഷന്‍ അമ്പേ പാളി. പരിമിതമായ കളിക്കാര്‍ മാത്രമുള്ള ന്യൂസിലന്‍ഡിന് പോലും  ടീം സെലക്ഷനില്‍ ഇത്രയും പ്രശ്നങ്ങളില്ല.

ലണ്ടന്‍: വിവിധ ഫോര്‍മാറ്റുകളില്‍ വ്യത്യസ് നായകരെന്ന നയം ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രായോഗികമല്ലെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. കോലിയുടെ സ്വഭാവം അനുസരിച്ച് അധികാരം പങ്കിടാന്‍ അദ്ദേഹം ആഗ്രഹിക്കില്ലെന്നും അതിനാല്‍ തന്നെ ഇത് ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നും ഹുസൈന്‍ പറഞ്ഞു.

വ്യത്യസ്ത നായകന്‍മാരെന്ന നയം ഓരോ ടീമിന്റെയും ക്യാപ്റ്റന്‍മാരെ ആശ്രയിച്ച് മാത്രമെ വിജയിക്കു. ഇംഗ്ലീഷ് ക്രിക്കറ്റില്‍ ഇത് സാധ്യമാണ്. കാരണം ജോ റൂട്ടും ഓയിന്‍ മോര്‍ഗനും സൗമ്യ സ്വഭാവക്കാരാണ്. പക്ഷെ കോലിയെപ്പോലെ ആധിപത്യം പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വത്തിന് അധികാരമെന്നല്ല എന്തും പങ്കിടുക എന്നത് ഇഷ്ടമാവില്ല. ക്യാപ്റ്റന്‍ സ്ഥാനം മാത്രമല്ല, മറ്റൊന്നും  വിട്ടുകൊടുക്കാന്‍ അദ്ദേഹം തയാറാവുകയുമില്ല. അതേസമയം വ്യത്യസ്ത പരിശീലകരെന്നത് സാധ്യമാണെന്നും ഹുസൈന്‍ പറഞ്ഞു.

Also Read: വരുമോ കോലിയുടെയും രോഹിത്തിന്റെയും നേതൃത്വത്തില്‍ രണ്ട് ഇന്ത്യന്‍ ടീം?; സൂചന നല്‍കി ബിസിസിഐ

ഏകദിന ലോകകപ്പില്‍ നാലാം നമ്പറില്‍ അനുയോജ്യനായ കളിക്കാരനെ കണ്ടെത്താന്‍ ഇന്ത്യക്കായില്ലെന്നത് അത്ഭുതപ്പെടുത്തിയെന്നും ഹുസൈന്‍ ക്രിക്ക്ബസിനോട് പറഞ്ഞു. ഇത്രയും പ്രതിഭകളുള്ള ഒരു രാജ്യത്തിന് നാലാം നമ്പറില്‍ ഒരു താരത്തെ കണ്ടെത്താനായില്ല എന്നത് അത്ഭുതപ്പെടുത്തി.

ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയുടെ ടീം സെലക്ഷന്‍ അമ്പേ പാളി. പരിമിതമായ കളിക്കാര്‍ മാത്രമുള്ള ന്യൂസിലന്‍ഡിന് പോലും  ടീം സെലക്ഷനില്‍ ഇത്രയും പ്രശ്നങ്ങളില്ല. എന്നിട്ടും ഇന്ത്യക്ക് നാലാം നമ്പറില്‍ ആരെ ഇറക്കുമെന്ന ആശയക്കുഴപ്പമായിരുന്നു. ഒന്നോ രണ്ടോ പരാജയങ്ങള്‍ സംഭവിച്ചാല്‍ ഉടനെ ആ താരത്തെ മാറ്റി മറ്റൊരു താരത്തെ പരീക്ഷിക്കുന്നത് ഗുണകരമാവില്ല. അയാളും പരാജയപ്പെട്ടാല്‍ മറ്റൊരു താരം എന്നതാണ് ഇന്ത്യ പിന്തുടരുന്ന രീതിയെന്നും ഇത് ഗുണകരമല്ലെന്നും ഹുസൈന്‍ പറഞ്ഞു.

click me!