
മുംബൈ: ദസ്‌റ ആശംസകള്‍ അയച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയ പരിഹാസത്തിനിരയായ മുഹമ്മദ് ഷമിയെ പിന്തുണച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. ഒക്ടോബര്‍ അഞ്ചിനാണ് ആശംസകളുമായി ഷമിയെത്തിയത്. പിന്നാലെ താരത്തെ പരിഹസിച്ച് ചിലരെത്തി. ഷമിയുടെ മതം ചര്‍ച്ചയ്ക്ക് ആധാരമായി. ഹിന്ദു വിശ്വാസപ്രകാരം ആഘോഷിക്കുന്ന ഉത്സവത്തിന് എന്തിനാണ് ഷമി ആശംസകള്‍ അറിയിക്കുന്നതെന്നായിരുന്നു ചോദ്യം.
ഷമിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ''ഏറെ പ്രത്യേകത നിറഞ്ഞ ഈ ദസ്‌റ ദിവസത്തില്‍ ശ്രീരാമന്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കട്ടെ. എല്ലാവര്‍ക്കും സന്തോഷകരമായ ഒരു ദസ്‌റ ആശംസിക്കുന്നു.'' ഷമി കുറിച്ചിട്ടു. കൂടെ ഒരു പ്രതീത്മക ചിത്രവും ചേര്‍ത്തിട്ടുണ്ട്. പിന്നാലെ താരത്തിനെതിരെ ഒരു വിഭാഗം ആളുകള്‍ തിരിഞ്ഞു. എന്നാലിപ്പോള്‍ ഷമിക്ക് പിന്തുണയുമായി എത്തിയിരിക്കുകാണ് കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍.
ത്രിരാഷ്ട്ര ടി20 പരമ്പര: പോരാട്ടം നയിച്ച് ബാബര്‍; ന്യൂസിലന്‍ഡിനെ തകര്‍ത്ത് പാക്കിസ്ഥാന് രണ്ടാം ജയം
ഷമി ആശംസിച്ചതില്‍ തെറ്റൊന്നുമില്ലെന്നാണ് ഠാക്കൂര്‍ പറയുന്നത്. ഇത്തരം ആഘോഷങ്ങള്‍ വരുമ്പോള്‍ രാജ്യം മുഴുവന്‍ ഒരുമിച്ച് നില്‍ക്കണമെന്നും നേരത്തെ എല്ലാ ക്രിക്കറ്റ് താരങ്ങളും ദസ്‌റ ആഘോഷിച്ചിരുന്നെന്നും ഠാക്കൂര്‍ പറഞ്ഞു. ''ദസ്‌റ എല്ലാവരും ആഘോഷിക്കുന്ന ആഘോഷമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ദസ്‌റ ആഘോഷിക്കുകയുണ്ടായി. ഷമി ദസ്‌റ ആഘോഷിക്കുന്നതില്‍ എന്താണ് തെറ്റ്? അത് തടയുന്നവരാണ് രാജ്യം വിഭജിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം ഉത്സവങ്ങളിലെല്ലാം നമ്മളെല്ലാം ഒരുമിച്ച് നില്‍ക്കണം.'' ഠാക്കൂര്‍ പറഞ്ഞു.
ആദ്യമായിട്ടല്ല ഷമിക്കെതിരെ ഇത്തരത്തില്‍ ട്രോളുകളുണ്ടാവുന്നത്. കഴിഞ്ഞവര്‍ഷം ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ തോറ്റപ്പോഴും ഷമിക്കെ തിരെ സോഷ്യല്‍ മീഡിയ ആക്രമണമുണ്ടായി. അന്നും ഷമിയുടെ മതം പറഞ്ഞാണ് ആക്രമിച്ചത്. ജസ്പ്രിത് ബുമ്രയ്ക്ക് പകരം ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള താരമാണ് ഷമി. അടുത്തിടെയാണ് താരം കൊവിഡ് മുക്തനായത്. പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു. നിലവില്‍ ലോകകപ്പിനുള്ള സംഘത്തില്‍ സ്റ്റാന്‍ഡ് ബൈ ബൗളറായി ഷമിയുണ്ട്. എന്നാല്‍ ഷമി പ്രധാന സ്‌ക്വാഡിലെത്തുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.