ഗംഭീറുമായുള്ള വാക് പോര്; പരസ്യ പ്രതികരണം നടത്തി പെരുമാറ്റച്ചട്ടം ലംഘിച്ചു; ശ്രീശാന്തിനെതിരെ നിയമനടപടി വരുന്നു

Published : Dec 08, 2023, 01:10 PM ISTUpdated : Dec 08, 2023, 02:38 PM IST
ഗംഭീറുമായുള്ള വാക് പോര്; പരസ്യ പ്രതികരണം നടത്തി പെരുമാറ്റച്ചട്ടം ലംഘിച്ചു; ശ്രീശാന്തിനെതിരെ നിയമനടപടി വരുന്നു

Synopsis

മത്സരശേഷമാണ് ഗംഭീര്‍ തന്നെ ഫിക്സര്‍ എന്ന് വിളിച്ചു അപമാനിച്ചുവെന്ന് വ്യക്തമാക്കി ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ പുറത്തുവിട്ടത്. ഇതിന് പിന്നാലെ ശ്രദ്ധനേടാനുള്ള ശ്രമം എന്ന്  ഗംഭീര്‍ മറുപടി നല്‍കി. ഈ മറുപടിക്ക് താഴെ ഗംഭീറിനെതിരെ വീണ്ടും രൂക്ഷമാമ വിമര്‍ശനവുമായി ശ്രീശാന്ത് രംഗത്തെത്തിയിരുന്നു.

കൊച്ചി: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ ഗൗതം ഗംഭീറിനെതിരെ നടത്തിയ പ്രസ്താവനകളില്‍ മലയാളി കാരം ശ്രീശാന്തിനോട് വിശദീകരണം തേടി നോട്ടീസ് അയച്ച് ലെജന്‍ഡ്ല് ലീഗ്. മത്സരത്തിനിടെ ഗൗതം ഗംഭീര്‍ തന്നെ ഫിക്സര്‍ എന്നുവിളിച്ചുവെന്ന ആരോപണത്തിന് പിന്നാലെ ശ്രീശാന്ത് പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ലെജന്‍ഡ്സ് ലീഗിന്‍റെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നിയമ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നും വിശദമാക്കി ലെഡജന്‍ഡ്സ് ലീഗ് അധികൃതര്‍ വക്കീല്‍ നോട്ടീസ് അയച്ചത്.

വിഡിയോ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപിയെടുക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാദ സംഭവത്തില്‍ അമ്പയര്‍മാരും ലെജന്‍ഡ്സ് ലീഗ് അധികൃതര്‍ക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ ശ്രീശാന്ത് ആരോപിച്ചതുപോലെ ഗംഭീര്‍ മത്സരത്തിനിടെ ഫിക്സര്‍ എന്നു വളിച്ചതായി പറയുന്നില്ല. അമ്പയര്‍മാരെയും ഗംഭീര്‍ അധിക്ഷേപിച്ചുവെന്ന് ശ്രീശാന്ത് നേരത്തെ ആരോപിച്ചിരുന്നു.

'അവന്‍ ഐപിഎല്‍ ലേലത്തിനെത്തിയാല്‍ 6-8 കോടി രൂപ ഉറപ്പ്', കൊല്‍ക്കത്ത നോട്ടമിടേണ്ട താരത്തെക്കുറിച്ച് ആകാശ് ചോപ്ര

മത്സരശേഷമാണ് ഗംഭീര്‍ തന്നെ ഫിക്സര്‍ എന്ന് വിളിച്ചു അപമാനിച്ചുവെന്ന് വ്യക്തമാക്കി ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ പുറത്തുവിട്ടത്. ഇതിന് പിന്നാലെ ശ്രദ്ധനേടാനുള്ള ശ്രമം എന്ന്  ഗംഭീര്‍ മറുപടി നല്‍കി. ഈ മറുപടിക്ക് താഴെ ഗംഭീറിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത് രംഗത്തെത്തിയിരുന്നു.എന്നെ ഒരു ഫിക്സർ എന്ന് വിളിച്ച് അപമാനിക്കാന്‍ നിങ്ങളാരാണ്. സുപ്രീം കോടതിക്കും മുകളിലാണോ നിങ്ങള്‍. വായില്‍ തോന്നിയത് വിളിച്ചുപറയാന്‍ നിങ്ങൾക്ക് അധികാരമില്ല. അമ്പയർമാരെ പോലും നിങ്ങള്‍ വാക്കാൽ അധിക്ഷേപിച്ചുവെന്ന് ശ്രീശാന്ത് മറുപടി നല്‍കിയിരുന്നു.

അഹങ്കാരിയായ നിങ്ങളോട് ദൈവം പോലും ക്ഷമിക്കില്ല, ഗംഭീറിനെതിരെ ആഞ്ഞടിച്ച് വീണ്ടും ശ്രീശാന്ത്

ലെജന്‍ഡ്സ് ലീഗില്‍ മണിപാല്‍ ടൈഗേഴ്സിനെതിരായ രണ്ടാം ക്വാളിഫയറില്‍ ഗംഭീര്‍ റണ്ണൗട്ടായി പുറത്താകുന്നതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയ ശ്രീശാന്ത് ത്രോ ചെയ്ത അമിറ്റോസ് സിങിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ശ്രീശാന്തിന്‍റെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ ഭാര്യ ധനശ്രീയും ഗംഭീറിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ