Latest Videos

വിക്കറ്റ് നേട്ടത്തോടെ ശ്രീശാന്ത് തുടങ്ങി; സയിദ് മുഷ്താഖ് അലിയില്‍ കേരളത്തിനെതിരെ പോണ്ടിച്ചേരിയുടെ തുടക്കം മോശം

By Web TeamFirst Published Jan 11, 2021, 7:39 PM IST
Highlights

ആദ്യ ഓവറില്‍ ഒമ്പത് റണ്‍സ് വിട്ടുകൊടുത്തെങ്കിലും രണ്ടാം ഓവറില്‍ മനോഹരമായ ഔട്ട് സിംഗറിലൂടെ പോണ്ടിച്ചേരി ഓപ്പണര്‍ ഫാബിദ് അഹമ്മദിന്റെ (10) വിക്കറ്റ് തെറിപ്പിച്ചു. 

മുംബൈ: ഏഴ് വര്‍ഷത്തിന് ശേഷം പ്രൊഫഷനല്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ എസ് ശ്രീശാന്തിന് വിക്കറ്റ് നേട്ടത്തോടെ തുടക്കം. സയ്യിദ് മുഷ്താഖ് അലി ടി20യില്‍ പോണ്ടിച്ചേരിക്കെതിരായ മത്സരത്തിലാണ് ശ്രീശാന്ത് വിക്കറ്റ് നേടിയത്. ആദ്യ ഓവറില്‍ ഒമ്പത് റണ്‍സ് വിട്ടുകൊടുത്തെങ്കിലും രണ്ടാം ഓവറില്‍ മനോഹരമായ ഔട്ട് സിംഗറിലൂടെ പോണ്ടിച്ചേരി ഓപ്പണര്‍ ഫാബിദ് അഹമ്മദിന്റെ (10) വിക്കറ്റ് തെറിപ്പിച്ചു. 

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പോണ്ടിച്ചേരി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ രണ്ടിന് 48 എന്ന നിലയിലാണ്. അഹമ്മദിന് പുറമെ ദാമോദരന്‍ രോഹിത്തിന്റെ (12) വിക്കറ്റും അവര്‍ക്ക് നഷ്ടമായി. കെ എം ആസിഫിന്റെ പന്തില്‍ അസറുദ്ദീന്‍ ക്യാച്ചെടുക്കുകയായിരുന്നു. ഷല്‍ഡണ്‍ ജാക്‌സണ്‍ (6), പരസ് ദോര്‍ഗ (15) എന്നിവരാണ് ക്രീസില്‍. 

ഇതുവരെ മൂന്ന് ഓവര്‍ എറിഞ്ഞ ശ്രീശാന്ത് ഇതുവരെ 25 റണ്‍സ് വിട്ടുകൊടുത്തു. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യ മത്സരമാണിത്. ഇന്ത്യന്‍ താരം സഞ്ജു സാംസണാണ് കേരളത്തെ നയിക്കുന്നത്. 

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, കെ എം ആസിഫ്, എസ് മിഥുന്‍.

പോണ്ടിച്ചേരി: ദാമോദരന്‍ രോഹിത് (ക്യാപ്റ്റന്‍), ഫാബിദ് അഹമ്മദ്, പരസ് ദോര്‍ഗ, ഷെല്‍ഡണ്‍ ജാക്‌സണ്‍ (വിക്കറ്റ് കീപ്പര്‍), പങ്കജ് സിംഗ്, സാഗര്‍ ത്രിവേദി, പരന്ദാമന്‍, വി മാരിമുത്തു, സാഗര്‍ ഉദേശി, രഘു ശര്‍മ, അഷിത് രാജീവ്.

click me!