ഇന്ത്യന്‍ പരമ്പര: ശ്രീലങ്ക എ ടീമിനെ പ്രഖ്യാപിച്ചു; അപ്രതീക്ഷിത താരങ്ങള്‍!

Published : May 07, 2019, 06:40 PM IST
ഇന്ത്യന്‍ പരമ്പര: ശ്രീലങ്ക എ ടീമിനെ പ്രഖ്യാപിച്ചു; അപ്രതീക്ഷിത താരങ്ങള്‍!

Synopsis

ഏകദിന ലോകകപ്പിനുള്ള പ്രാഥമിക 15 അംഗ സ്‌ക്വാഡില്‍ ഇടംപിടിക്കാന്‍ കഴിയാതിരുന്ന നിരോഷാന്‍ ഡിക്ക്‌വെല്ല, അഖില ധനഞ്ജയ, ലക്ഷാന്‍ സണ്ടകന്‍ എന്നിവര്‍ ടീമിലുണ്ട്. 

കൊളംബോ: ഇന്ത്യ എയ‌്‌ക്ക് എതിരായ പരമ്പരയ്‌ക്കുള്ള ശ്രീലങ്ക എ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രണ്ട് ചതുര്‍ദിന മത്സരങ്ങളും അഞ്ച് ഏകദിനങ്ങളുമാണ് ഇരു ടീമുകളും കളിക്കുക. അഷാന്‍ പ്രിയഞ്ജനാണ് ഇരു പരമ്പരകളിലും ലങ്കയെ നയിക്കുക. 

ഏകദിന ലോകകപ്പിനുള്ള പ്രാഥമിക 15 അംഗ സ്‌ക്വാഡില്‍ ഇടംപിടിക്കാന്‍ കഴിയാതിരുന്ന നിരോഷാന്‍ ഡിക്ക്‌വെല്ല, അഖില ധനഞ്ജയ, ലക്ഷാന്‍ സണ്ടകന്‍ എന്നിവര്‍ ടീമിലുണ്ട്. ഇടംകൈയന്‍ സ്‌പിന്നര്‍ ലസിത് എബുല്‍ധനിയ, ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ട ധനുഷ്‌ക ഗുണതിലക എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. ഇരു ടീമിലും ഉള്‍പ്പെടുന്ന 10 താരങ്ങളുണ്ട്. മെയ് 21ന് പരമ്പര ആരംഭിക്കും. 

ചതുര്‍ദിന ടീം

Ashan Priyanjan (c), Pathum Nissanka, Sadeera Samarawickrama, Sangeeth Cooray, Bhanuka Rajapaksa, Kamindu Mendis, Priyamal Perera, Niroshan Dickwella, Akila Dananjaya, Lakshan Sandakan, Chamika Karunaratne, Vishwa Fernando, Dushmantha Chameera, Lahiru Kumara, Lasith Embuldeniya (Subject to Fitness)

ഏകദിന ടീം

Danushka Gunathilaka, Niroshan Dickwella, Bhanuka Rajapaksa, Ashan Priyanjan (c), Pathum Nissanka, Kamindu Mendis, Sadeera Samarawickrama, Shehan Jayasuriya, Dasun Shanaka, Akila Dananjaya, Lakshan Sandakan, Ishan Jayaratne, Chamika Karunaratne, Lahiru Kumara

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം-ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍
അവസാന പന്തില്‍ ഏദന്റെ വക സിക്‌സ്! രാജസ്ഥാന്റെ 344 റണ്‍സ് വിജയലക്ഷ്യം മറികടന്ന് കേരളം