തുടര്‍ച്ചയായ പന്തുകളില്‍ രണ്ട് വിക്കറ്റ്! ശ്രീലങ്ക തിരിച്ചടിക്കുന്നു; പാകിസ്ഥാന്‍ പ്രതിരോധത്തില്‍

By Web TeamFirst Published Sep 11, 2022, 10:20 PM IST
Highlights

നാലാം ഓവര്‍ എറിയാനെത്തിയ പ്രമോദ് മധുഷനാണ് പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയത്. അടുത്തടുത്ത പന്തുകളില്‍ അസം, സമാന്‍ എന്നിവരെ പുറത്താക്കാന്‍ മധുഷന് കഴിഞ്ഞു.

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ശ്രീലങ്ക തിരിച്ചടിക്കുന്നു. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ശ്രീലങ്ക മുന്നോട്ടുവച്ച 171 വിജലക്ഷ്യത്തിനെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ രണ്ടിന് 63 എന്ന നിലയിലാണ്. മുഹമ്മദ് റിസ്‌വാന്‍ (33), ഇഫ്തിഖര്‍ അഹമ്മദ് (15) എന്നിവരാണ് ക്രീസില്‍. ബാബര്‍ അസം (5), ഫഖര്‍ സമാന്‍ (0) എന്നിവരാണ് പുറത്തായത്.

നാലാം ഓവര്‍ എറിയാനെത്തിയ പ്രമോദ് മധുഷനാണ് പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയത്. അടുത്തടുത്ത പന്തുകളില്‍ അസം, സമാന്‍ എന്നിവരെ പുറത്താക്കാന്‍ മധുഷന് കഴിഞ്ഞു. സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ 22 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. നേരത്തെ,  തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 170 അടിച്ചെടുത്തത്. ഭാനുക രജപക്‌സയാണ് (41 പന്തില്‍ പുറത്താവാതെ 75) ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. വാനിന്ദു ഹസരങ്ക (36), ധനഞ്ജയ ഡിസില്‍ (28) എന്നിവരും തിളങ്ങി. ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 

ഒരുഘട്ടത്തില്‍ അഞ്ചിന് 58 എന്ന നിലയിലായിരുന്നു ലങ്ക. കുശാല്‍ മെന്‍ഡിസ് (0), പതും നിസ്സങ്ക (8), ധനഞ്ജയ ഡിസില്‍വ (28), ധനുഷ്‌ക ഗുണതിലക (1), ദസുന്‍ ഷനക (2) എന്നിവര്‍ തുടക്കത്തില്‍ വിക്കറ്റ് നല്‍കി. എന്നാല്‍ രജപക്‌സ-ഹസരങ്ക സഖ്യം ലങ്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും 68 റണ്‍സ് കൂട്ടിചേര്‍ത്തു. ഹസരങ്ക മടങ്ങിയെങ്കിലും ചാമിക കരുണാരത്‌നെയെ (14) കൂട്ടുപിടിച്ച് രജപക്‌സ ലങ്കയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. രണ്ട് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു രജപക്‌സയുടെ ഇന്നിംഗ്‌സ്. 

നേരത്തെ, പാകിസ്ഥാന്‍ രണ്ട് മാറ്റം വരുത്തി. ഷദാബ് ഖാന്‍, നസീം ഷാ എന്നിവര്‍ തിരിച്ചെത്തി. ഉസ്മാന്‍ ഖാദിര്‍ എന്നിവര്‍ പുറത്തായി. ശ്രീലങ്ക അവസാനം കളിച്ച നിലനിര്‍ത്തി. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ജയിക്കുന്ന ചരിത്രമാണ് ദുബായിലെ പിച്ചിനുള്ളത്. സൂപ്പര്‍ഫോറില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത കരുത്തിലാണ് ശ്രീലങ്ക കലാശപ്പോരിനൊരുങ്ങുന്നത്.

ശ്രീലങ്ക: പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ധനുഷ്‌ക ഗുണതിലക, ധനഞ്ജയ ഡിസില്‍വ, ഭാനുക രജപക്‌സ, ദസുന്‍ ഷനക, വാനിന്ദു ഹസരങ്ക, ചാമിക കരുണാരത്‌നെ, പ്രമോദ് മധുഷന്‍, മഹീഷ് തീക്ഷണ, ദില്‍ഷന്‍ മധുഷനക. 

പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ആസിഫ് അലി, ഖുഷ്ദില്‍ ഷാ, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ഹസ്‌നൈന്‍.
 

click me!