ലങ്കയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി രജപക്‌സെ; പാകിസ്ഥാനെതിരെ ഏഷ്യാ കപ്പ് ഫൈനലില്‍ മാന്യമായ സ്‌കോര്‍

Published : Sep 11, 2022, 09:22 PM IST
ലങ്കയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി രജപക്‌സെ; പാകിസ്ഥാനെതിരെ ഏഷ്യാ കപ്പ് ഫൈനലില്‍ മാന്യമായ സ്‌കോര്‍

Synopsis

ഒരുഘട്ടത്തില്‍ അഞ്ചിന് 58 എന്ന നിലയിലായിരുന്നു ലങ്ക. കുശാല്‍ മെന്‍ഡിസ് (0), പതും നിസ്സങ്ക (8), ധനഞ്ജയ ഡിസില്‍വ (28), ധനുഷ്‌ക ഗുണതിലക (1), ദസുന്‍ ഷനക (2) എന്നിവര്‍ തുടക്കത്തില്‍ വിക്കറ്റ് നല്‍കി.

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി ശ്രീലങ്ക. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് അടിച്ചെടുത്തു. ഭാനുക രജപക്‌സയാണ് (45 പന്തില്‍ പുറത്താവാതെ 71) ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. വാനിന്ദു ഹസരങ്ക (36), ധനഞ്ജയ ഡിസില്‍ (28) എന്നിവരും തിളങ്ങി. ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 

ഒരുഘട്ടത്തില്‍ അഞ്ചിന് 58 എന്ന നിലയിലായിരുന്നു ലങ്ക. കുശാല്‍ മെന്‍ഡിസ് (0), പതും നിസ്സങ്ക (8), ധനഞ്ജയ ഡിസില്‍വ (28), ധനുഷ്‌ക ഗുണതിലക (1), ദസുന്‍ ഷനക (2) എന്നിവര്‍ തുടക്കത്തില്‍ വിക്കറ്റ് നല്‍കി. എന്നാല്‍ രജപക്‌സ-ഹസരങ്ക സഖ്യം ലങ്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും 68 റണ്‍സ് കൂട്ടിചേര്‍ത്തു. ഹസരങ്ക മടങ്ങിയെങ്കിലും ചാമിക കരുണാരത്‌നെയെ () കൂട്ടുപിടിച്ച് രജപക്‌സ ലങ്കയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. മൂന്ന് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു രജപക്‌സയുടെ ഇന്നിംഗ്‌സ്. 

വേഗം, അതിനൊപ്പം സ്വിങ്ങും! അനങ്ങാന്‍ കഴിയില്ല; മെന്‍ഡിസിന്റ പ്രതിരോധം തകര്‍ത്ത നസീം ഷായുടെ പന്ത്- വീഡിയോ

നേരത്തെ, പാകിസ്ഥാന്‍ രണ്ട് മാറ്റം വരുത്തി. ഷദാബ് ഖാന്‍, നസീം ഷാ എന്നിവര്‍ തിരിച്ചെത്തി. ഉസ്മാന്‍ ഖാദിര്‍ എന്നിവര്‍ പുറത്തായി. ശ്രീലങ്ക അവസാനം കളിച്ച നിലനിര്‍ത്തി. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ജയിക്കുന്ന ചരിത്രമാണ് ദുബായിലെ പിച്ചിനുള്ളത്. സൂപ്പര്‍ഫോറില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത കരുത്തിലാണ് ശ്രീലങ്ക കലാശപ്പോരിനൊരുങ്ങുന്നത്.

ശ്രീലങ്ക: പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ധനുഷ്‌ക ഗുണതിലക, ധനഞ്ജയ ഡിസില്‍വ, ഭാനുക രജപക്‌സ, ദസുന്‍ ഷനക, വാനിന്ദു ഹസരങ്ക, ചാമിക കരുണാരത്‌നെ, പ്രമോദ് മധുഷന്‍, മഹീഷ് തീക്ഷണ, ദില്‍ഷന്‍ മധുഷനക. 

പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ആസിഫ് അലി, ഖുഷ്ദില്‍ ഷാ, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ഹസ്‌നൈന്‍.

ആദ്യ കളിയില്‍ അഫ്ഗാനോട് തോറ്റ് നാണം കെട്ട ലങ്ക ബംഗ്ലാദേശിനെ ആവേശപ്പോരില്‍ മറികടന്നാണ് സൂപ്പര്‍ ഫോറിലെത്തിയത്. സൂപ്പര്‍ ഫോറില്‍ കളിച്ച മൂന്ന് മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ലങ്ക ഫൈനലിലെത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമെങ്കിലും സ്ഥിരതയില്ലായ്മ പാകിസ്ഥാന് തലവേദന. ഏഷ്യാ കപ്പിന് മുമ്പ് മിന്നുന്ന ഫോമിലായിരുന്ന ക്യാപ്റ്റന്‍ ബാബര്‍ അസം അപ്രതീക്ഷിതമായി നിറം മങ്ങിയതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ധോണിക്കുശേഷം മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത ആ അപൂര്‍വനേട്ടത്തിനരികെ സഞ്ജു, ചരിത്രനേട്ടത്തിലെത്താൻ വേണ്ടത് ഒരു റണ്‍
കുല്‍ദീപിനും റിങ്കുവിനും ഫൈനലിലും ഇടമില്ല, ജയിച്ച ടീമില്‍ മാറ്റം വരുത്താതെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ആകാശ് ചോപ്ര