വേഗം, അതിനൊപ്പം സ്വിങ്ങും! അനങ്ങാന്‍ കഴിയില്ല; മെന്‍ഡിസിന്റ പ്രതിരോധം തകര്‍ത്ത നസീം ഷായുടെ പന്ത്- വീഡിയോ

By Web TeamFirst Published Sep 11, 2022, 9:01 PM IST
Highlights

പാകിസ്ഥാന്‍ രണ്ട് മാറ്റം വരുത്തി. ഷദാബ് ഖാന്‍, നസീം ഷാ എന്നിവര്‍ തിരിച്ചെത്തി. ഉസ്മാന്‍ ഖാദിര്‍ എന്നിവര്‍ പുറത്തായി. ശ്രീലങ്ക അവസാനം കളിച്ച നിലനിര്‍ത്തി.

ദുബായ്: ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരായ ഫൈനലില്‍ ശ്രീലങ്കന്‍ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. നസീം ഷായുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു മെന്‍ഡിസ്. അതും ഒന്നാന്തരമൊരു ഇന്‍സ്വിങറില്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നതും ഈ വീഡിയോയാണ്.

മത്സരത്തിന്റെ മൂന്നാം പന്തിലാണ് താരത്തിന്റെ വിക്കറ്റ് തെറിക്കുന്നത്. പേസിന് മുന്നില്‍ കീഴ്‌പ്പെട്ട് പോയ മെന്‍ഡിസിന് കാലുകള്‍ അനക്കാന്‍ പോലും പറ്റിയില്ല. വീഡിയോ കാണാം...

Banana Swing from Naseem Shah.
Loving it pic.twitter.com/MKrREJxGzu

— Nabeel Hashmi (@iNabeelHashmi)

അതേസമയം, തുടക്കത്തിലേറ്റ തകര്‍ച്ചയില്‍ രക്ഷ നേടുകയാണ് ശ്രീലങ്ക. ഒരുഘട്ടത്തില്‍ അഞ്ചിന് 58 എന്ന നിലയിലായിരുന്നു ലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 136  റണ്‍സെടത്തിട്ടുണ്ട്. ഭാനുക രജപക്‌സ (45), ചാമിക കരുണാരത്നെ (8) എന്നിവരാണ് ക്രീസില്‍. മെന്‍ഡിസിന് പുറമെ വാനിന്ദു ഹസരങ്ക (36), പതും നിസ്സങ്ക (8), ധനഞ്ജയ ഡിസില്‍വ (28), ധനുഷ്‌ക ഗുണതിലക (1), ദസുന്‍ ഷനക (2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഹാരിസ് റൗഫിന് മൂന്ന് വിക്കറ്റുണ്ട്. ശേഷിക്കുന്ന വിക്കറ്റുകള്‍ ഷദാബ് ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ് പങ്കിട്ടു.  

How to start a BIG final
Naseem Shah shows us 👇pic.twitter.com/NtGL1Ess0i

— Emmad Hameed (@Emmad81)

നേരത്തെ, പാകിസ്ഥാന്‍ രണ്ട് മാറ്റം വരുത്തി. ഷദാബ് ഖാന്‍, നസീം ഷാ എന്നിവര്‍ തിരിച്ചെത്തി. ഉസ്മാന്‍ ഖാദിര്‍ എന്നിവര്‍ പുറത്തായി. ശ്രീലങ്ക അവസാനം കളിച്ച നിലനിര്‍ത്തി. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ജയിക്കുന്ന ചരിത്രമാണ് ദുബായിലെ പിച്ചിനുള്ളത്. സൂപ്പര്‍ഫോറില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത കരുത്തിലാണ് ശ്രീലങ്ക കലാശപ്പോരിനൊരുങ്ങുന്നത്.

ശ്രീലങ്ക: പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ധനുഷ്‌ക ഗുണതിലക, ധനഞ്ജയ ഡിസില്‍വ, ഭാനുക രജപക്‌സ, ദസുന്‍ ഷനക, വാനിന്ദു ഹസരങ്ക, ചാമിക കരുണാരത്‌നെ, പ്രമോദ് മധുഷന്‍, മഹീഷ് തീക്ഷണ, ദില്‍ഷന്‍ മധുഷനക. 

പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ആസിഫ് അലി, ഖുഷ്ദില്‍ ഷാ, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ഹസ്‌നൈന്‍.
 

click me!