
സിഡ്നി: ടി20 ലോകകപ്പില്‍ സെമി ഫൈനലിസ്റ്റുകളെ നിര്‍ണയിക്കാനുള്ള സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലക്കെതിരെ ഇംഗ്ലണ്ടിന് 142 റണ്‍സ് വിജയലക്ഷ്യം. ഓപ്പണര്‍ പാതും നിസങ്കയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ തകര്‍ത്തടിച്ച് തുടങ്ങിയ ലങ്കയെ അവസാന ഓവറുകളില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ എറിഞ്ഞുപിടിച്ചു. ടോസ് നേടി. ക്രീസിലിറങ്ങിയ ലങ്കക്കായി 45 പന്തില്‍ 67 റണ്‍സെടുത്ത നിസങ്കയും 22 റണ്‍സെടുത്ത ഭാനുക രജപക്സെയും 18 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസും മാത്രമെ രണ്ടക്കം കടന്നുള്ളു. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റെടുത്തു.
തകര്‍പ്പന്‍ തുടക്കം പിന്നെ തളര്‍ച്ച
ഓപ്പണിംഗ് വിക്കറ്റില്‍ തകര്‍ത്തടിച്ച നിസങ്കയും ചേര്‍ന്ന് നാലോവറില്‍ 39 റണ്‍സടിച്ചു. മെന്‍ഡിസ്(18) വോക്സിന്‍റെ പന്തില്‍ ലിവിംഗ്സ്റ്റണിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ മടങ്ങിയതിനുശേഷവും നിസങ്ക അടി തുടര്‍ന്നു. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെടുത്തു. എട്ടോവറില്‍ 71 റണ്‍സിലെത്തിയ ലങ്കക്ക് പക്ഷെ ധനഞ്ജയ ഡിസില്‍വ(9) മടങ്ങിയശേഷം അടിതെറ്റി. പത്തോവറില്‍ 80 റണ്‍സടിച്ച ലങ്കക്ക് അവസാന പത്തോവറില്‍ 61 റണ്‍സെ കൂട്ടിച്ചേര്‍ക്കാനായുള്ളു.
തിരിച്ചെത്തുമോ റിഷഭ് പന്തും ചാഹലും, സിംബാബ്‌വെക്കെതിരായ ഇന്ത്യയുടെ സാധ്യതാ ഇലവന്‍
അസലങ്ക(8) നിരാശപ്പെടുത്തിയപ്പോള്‍ 33 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച നിസങ്ക പൊരുതി. 13-ാം ഓവറില്‍ ലങ്ക 100 കടന്നെങ്കിലും പിന്നീടുള്ള ഏഴോവറില്‍ സ്കോറുയര്‍ത്താന്‍ അവര്‍ക്കായില്ല. 15 ഓവറില്‍ 116ല്‍ എത്തി ലങ്കയെ അവസാന ഓവറുകളില്‍ സാം കറനും ആദില്‍ റഷീദും മാര്‍ക്ക് വുഡും ചേര്‍ന്ന് വരിഞ്ഞു കെട്ടിയതോടെ അവസാന അഞ്ചോവറില്‍ നേടാനായത് 26 റണ്‍സ് മാത്രം. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് 26 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി. സാം കറന്‍ 27 റണ്‍സിന് ഒരു വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!