സൂപ്പര്‍ താരങ്ങള്‍ പുറത്ത്; ലങ്ക ടീമിനെ പ്രഖ്യാപിച്ചു

Published : Jul 24, 2019, 10:35 PM ISTUpdated : Jul 24, 2019, 10:37 PM IST
സൂപ്പര്‍ താരങ്ങള്‍ പുറത്ത്; ലങ്ക ടീമിനെ പ്രഖ്യാപിച്ചു

Synopsis

കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ച 22 അംഗ സ്‌ക്വാഡില്‍ നിന്ന് അഞ്ച് താരങ്ങളെ ഒഴിവാക്കിയാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചത്

കൊളംബോ: ബംഗ്ലാദേശിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്‌ക്കുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ച 22 അംഗ സ്‌ക്വാഡില്‍ നിന്ന് അഞ്ച് താരങ്ങളെ ഒഴിവാക്കിയാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചത്. നിരോഷന്‍ ഡിക്ക്‌വെല്ല, ധനുഷ്‌ക ഗുണതിലക, അമില അപോന്‍സോ, ലക്ഷന്‍ സണ്ടകന്‍, ലഹിരു മധുസനക എന്നിവരാണ് പുറത്തായത്.

പരമ്പരയിലെ ആദ്യ മത്സരം ലങ്കന്‍ പേസര്‍ ലസിത് മലിംഗയുടെ വിടവാങ്ങള്‍ ഏകദിനമായിരിക്കും. കൊളംബോയില്‍ ജൂലൈ 27നാണ് ആദ്യ ഏകദിനം. ഡാസുന്‍ സനകയായിരിക്കും അവസാന രണ്ട് മത്സരങ്ങളില്‍ മലിംഗയ്‌ക്ക് പകരം ഇടംപിടിക്കുക. 

ശ്രീലങ്ക സ‌്ക്വാഡ്: ദിമുത് കരുണരത്‌നെ, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, എഞ്ചലോ മാത്യൂസ്, അവിഷ്‌ക ഫെര്‍ണാണ്ടോ, ലഹിരു തിരിമനെ, ഷേഹന്‍ ജയസൂര്യ, ധനഞ്ജയ ഡിസില്‍വ, വനിന്തു ഹസരാംഗ, അഖില ധനഞ്ജയ, ലസിത് മലിംഗ, നുവാന്‍ പ്രദീപ്, ലഹിരു കുമാര, തിസാര പെരേര, ഇസിരു ഉഡാന, കാസന്‍ രജിത, ദാസുന്‍ സനക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും