
മുംബൈ: പന്ത് സ്റ്റംപില്‍ കൊണ്ടിട്ടും ബെയ്‌ല്‍സ് ഇളകാത്ത സംഭവം ക്രിക്കറ്റില്‍ നിരവധി തവണ നാം കണ്ടിട്ടുണ്ട്. അടുത്തിടെ ലോകകപ്പിലും 'ബെയ്‌ല്‍സിന്‍റെ മായാജാലം' കാണാനായി. ഇപ്പോള്‍ സമാനമായ സംഭവം കൗണ്ടി ക്രിക്കറ്റിലും ആവര്‍ത്തിച്ചിരിക്കുന്നു. ഇത് കണ്ട് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വരെ കണ്ണുതള്ളി എന്നതാണ് ശ്രദ്ധേയം.
നിങ്ങളാണ് അംപയര്‍ എങ്കില്‍ എന്തായിരിക്കും തീരുമാനം എന്ന ചോദ്യത്തോടെ സച്ചിന്‍ വീഡിയോ ട്വീറ്റ് ചെയ്തു. 'ഒരു സുഹൃത്താണ് വീഡിയോ തനിക്ക് തന്നത്. വളരെ അസാധാരണമായ സംഭവം' എന്നും സച്ചിന്‍ ട്വീറ്റില്‍ കുറിച്ചു. സച്ചിന്‍റെ ട്വീറ്റിനുള്ള മറുപടിയായി ലോകകപ്പിലെ വിവാദ അംപയര്‍ കുമാര്‍ ധര്‍മ്മസേനയെ ട്രോളുകയും ചെയ്തു ചില ആരാധകര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!