ന്യൂസിലന്‍ഡിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡിനായി ലങ്ക പൊരുതുന്നു

Published : Aug 15, 2019, 07:59 PM ISTUpdated : Aug 15, 2019, 08:00 PM IST
ന്യൂസിലന്‍ഡിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡിനായി ലങ്ക പൊരുതുന്നു

Synopsis

എയ്‍ഞ്ചലോ മാത്യൂസ്(50), ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ(39), കുശാല്‍ മെന്‍ഡിസ്(53) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ലങ്കയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. കിവീസിനായി അജാസ് പട്ടേല്‍ അഞ്ച് വിക്കറ്റെടുത്തു.

കൊളംബോ: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനായി ശ്രീലങ്ക പൊരുതുന്നു. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 249 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെന്ന നിലയിലാണ്. 39 റണ്‍സുമായി നിരോഷന്‍ ഡിക്ക്‌വെല്ലയും 28 റണ്‍സുമായി സുരംഗ ലക്‌മലുമാണ് ക്രീസില്‍. പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഡിക്ക്‌വെല്- ലക്‌മല്‍ സഖ്യം 66 റണ്‍സെടുത്തിട്ടുണ്ട്.

ഒരുഘട്ടത്തില്‍ 161/7 ലേക്ക് കൂപ്പുകുത്തിയ ലങ്ക ലീഡ് വഴങ്ങുമെന്ന് കരുതിയെങ്കിലും വാലറ്റത്ത് പൊരുതി നിന്ന ഇരുവരും ചേര്‍ന്ന് കിവീസിന്റെ വലിയ ലീഡെന്ന പ്രതീക്ഷകളെ പ്രതിരോധിച്ചുനിന്നു. എയ്‍ഞ്ചലോ മാത്യൂസ്(50), ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ(39), കുശാല്‍ മെന്‍ഡിസ്(53) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ലങ്കയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. കിവീസിനായി അജാസ് പട്ടേല്‍ അഞ്ച് വിക്കറ്റെടുത്തു.

നേരത്തെ 203/5 എന്ന സ്കോറില്‍ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കിവീസ് 249 റണ്‍സിന് പുറത്തായിരുന്നു.86 റണ്‍സെടുത്ത റോസ് ടെയ്‌ലറാണ് കിവീസിന്റെ ടോപ് സ്കോറര്‍. ലങ്കക്കായി അഖില ധനഞ്ജയ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ സുരംഗ ലക്മല്‍ നാലു വിക്കറ്റെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശിവം ദുബെയുടെ വെടിക്കെട്ട് പാഴായി, വിശാഖപട്ടണത്ത് അടിതെറ്റി ഇന്ത്യ, നിരാശപ്പെടുത്തി സഞ്ജു സാംസണും
'കാര്യവട്ടത്ത് കരക്കിരുന്ന് കളി കാണാം', സുവര്‍ണാവസരം നഷ്ടമാക്കിയ സഞ്ജു സാംസണെ പൊരിച്ച് ആരാധകര്‍