
ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ ശ്രീലങ്കയ്ക്ക് ജയം. 43 റണ്‍സിനായിരുന്നു സന്ദര്‍ശകരുടെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് നഷ്ടത്തില്‍ 160 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് 18.4 ഓവറില്‍ 117 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഓരോ മത്സരം വീതം ജയിച്ചു.
മൂന്ന് വിക്കറ്റ് വാനിഡു ഹസരങ്ക, ലക്ഷന്‍ സന്ധാകന്‍ എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. ദുഷ്മന്ത ചമീര രണ്ട്് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയ അകില ധനഞ്ജയ ഒരു വിക്കറ്റ് നേടി. 23 റണ്‍സ് നേടിയ ഒബദ് മക്കോയാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ലെന്‍ഡല്‍ സിമോണ്‍സ് (21), ക്രിസ് ഗെയ്ല്‍ (16), കീറണ്‍ പൊള്ളാര്‍ഡ് (13), ഫാബിയന്‍ അലന്‍ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. എവിന്‍ ലൂയിസ് (6), നിക്കോലാസ് പുരാന്‍ (8), ജേസണ്‍ ഹോള്‍ഡര്‍ (9), ഡ്വെയ്ന്‍ ബ്രാവോ (2), കെവിന്‍ സിന്‍ക്ലയര്‍ (3) എന്നിവര്‍ നിരാശപ്പെടുത്തി. ഫിഡല്‍ എഡ്വേര്‍ഡ്‌സ് (1) പുറത്താവാതെ നിന്നു.
നേരത്തെ ഓപ്പണര്‍മാരായ ഗുണതിലക (56), പതും നിസങ്ക (37) എന്നിവര്‍ നല്‍കിയ തുടക്കമാണ് ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. അഷന്‍ ഭണ്ഡാര (21), വാനിഡു ഹസരങ്ക (19) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ദിനേശ് ചാണ്ഡിമല്‍ (3), എയ്ഞ്ചലോ മാത്യൂസ് (13), തിസാര പെരേര (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വിന്‍ഡീസിനായി ഡ്വെയ്ന്‍ ബ്രാവോ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!