ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ശ്രീലങ്കയ്ക്ക് ടോസ്

Published : Sep 01, 2019, 07:03 PM IST
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ശ്രീലങ്കയ്ക്ക് ടോസ്

Synopsis

ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ടി20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരാമാണിത്.

പല്ലെകലേ: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ടി20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരാമാണിത്. മഴ കാരണം വൈകിയാണ് മത്സരം ആരംഭിക്കുന്നത്. നേരത്തെ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇരു ടീമുകലും ഓരോ മത്സരം വീതം ജയിക്കുകയായിരുന്നു.

സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണില്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. പകരം ടിം സൗത്തിയാണ് ടീമിനെ നയിക്കുന്നത്. ടെസ്റ്റ് പരമ്പര കളിച്ച ട്രന്റ് ബോള്‍ട്ടിനും ടി20യില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഏകദിനത്തില്‍ നിന്ന് വിരമിച്ച ലസിത് മലിംഗയാണ് ആതിഥേയരെ നയിക്കുന്നത്. 

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, കോളിന്‍ മണ്‍റോ, റോസ് ടെയ്‌ലര്‍, ഡാരില്‍ മിച്ചല്‍, ടിം സീഫെര്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഹോം, മിച്ചല്‍ സാന്റ്‌നര്‍, സ്‌കോട്ട് കുഗ്ഗലെജിന്‍, ടിം സൗത്തി (ക്യാപ്റ്റന്‍), ഇഷ് സോധി. 

ശ്രീലങ്ക: കുശാല്‍ പെരേര, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, നിരോശന്‍ ഡിക്ക്‌വെല്ല, ദസുന്‍ ഷനക, ഷെഹന്‍ ജയസൂര്യ, ഇസുരു ഉഡാന, കശുന്‍ രജിത, അകില ധനഞ്ജയ, ലസിത് മലിംഗ (ക്യാപ്റ്റന്‍), വാനിഡു ഹസരന്‍ങ്ക.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമ്മുകശ്മീർ ചാമ്പ്യൻസ് ലീ​ഗ് കളിക്കാരന്റെ ഹെൽമറ്റിൽ പലസ്തീൻ പതാക, വിവാദം; വീഡിയോ വൈറലായതോടെ നടപടി
ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി