
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം വീണ്ടെടുക്കാന്‍ ഒരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി. അവരുടെ ശ്രീലങ്കന്‍ പേസര്‍ ദില്‍ഷന്‍ മധുശങ്കയ്ക്ക് ഐപിഎല്ലില്‍ തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമാവും. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഒമ്പത് മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റ് വീഴ്ത്തിയതോടെയാണ് താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് 4.6 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പരയ്ക്കിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്.
പരമ്പരയില്‍ ഇനി കളിക്കില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച്ച ചിറ്റഗോംഗിലാണ് അവസാന ഏകദിനം. നിലവില്‍ 1-1ന് സമനിലയിലാണ് പരമ്പര. രണ്ടാം ഏകദിനത്തില്‍ ഗ്രൗണ്ട് വിടുന്നതിന് മുമ്പ് ഇടങ്കയ്യന്‍ പേസര്‍ 6.4 ഓവര്‍ ബൗള്‍ ചെയ്തു. ഹാംസ്ട്രിംഗിന് ഇഞ്ചുറിയാണ് താരത്തിന്. പേസര്‍ എത്രനാള്‍ പുറത്തിരിക്കുമെന്ന് ഉറപ്പായിട്ടില്ല. അതേസമയം, മുംബൈ ഇന്ത്യന്‍സ് ഇത്തവണ പ്രതീക്ഷയിലാണ്.
മുംബൈ ഇന്ത്യന്‍സ് ടീമില്‍ മറ്റൊരു ശ്രീലങ്കന്‍ പേസര്‍ കൂടിയുണ്ട്. നുവാന്‍ തുഷാരയാണ് ടീമിലുള്ള താരം. തുഷാര ബംഗ്ലാദശിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അതുകൊണ്ടുതന്നെ മുംബൈക്ക് പകരക്കാരനെ തേടേണ്ടി വരില്ല. 4.2 കോടി നല്‍കിയാണ് തുഷാരയെ മുംബൈ ടീമിലെത്തിച്ചത്. ബംഗ്ലാദേശിനെതിരെ അവസാന ടി20യില്‍ നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ഹാട്രിക്ക് അടക്കം അഞ്ച് വിക്കറ്റെടുത്ത നുവാന്‍ തുഷാരയുടെ ബൗളിംഗ് മികവിലാണ് ലങ്ക ജയിച്ചു കയറിയത്. മലിംഗയുടെ സൈഡ് ആം ബൗളിംഗ് ആക്ഷനില്‍ പന്തെറിയുന്ന തുഷാര നാലാം ഓവറിലാണ് ഹാട്രിക്ക് നേടിയത്.
നാലാം ഓവറിലെ രണ്ടാം പന്തില്‍ ഷാന്റോയെ ബൗള്‍ഡാക്കിയ തുഷാര അടുത്ത പന്തില്‍ തൗഹിദ് ഹൃദോയിയെയും ബൗള്‍ഡാക്കി. നാലാം പന്തില്‍ മഹമ്മദുള്ളയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് തുഷാര ഹാട്രിക്ക് മെയ്ഡന്‍ തികച്ചത്. തന്റെ തൊട്ടടുത്ത ഓവറില്‍ സൗമ്യ സര്‍ക്കാരിനെ കൂടി പുറത്താക്കിയ തുഷാര ബംഗ്ലാദേശിനെ 25-5ലേക്ക് തള്ളിയിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!