ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗ്; ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി സ്റ്റീവ് സ്മിത്ത്, കോലിക്കും നേട്ടം

By Web TeamFirst Published Jun 16, 2021, 4:59 PM IST
Highlights

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ 13 റണ്‍സ് മാത്രമെടുത്ത് പുറത്തായ വില്യംസണ് രണ്ടാം ടെസ്റ്റില്‍ പരിക്കു മൂലം കളിക്കാന്‍ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെ നടന്ന ബോക്സിംഡ് ഡേ ടെസ്റ്റിനുശേഷമാണ് സ്മിത്തിന് ഒന്നാം സ്ഥാനം നഷ്ടമായത്.

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്മിത്ത് ഒന്നാം സ്ഥാത്ത് തിരിച്ചെത്തിയത്.ഒന്നാം സ്ഥാനത്തുള്ള സ്മിത്തിന് 896 റേറ്റിംഗ് പോയന്‍റും രണ്ടാം സ്ഥാനത്തുള്ള വില്യംസണ് 891 റേറ്റിംഗ് പോയന്റുമാണുള്ളത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ 13 റണ്‍സ് മാത്രമെടുത്ത് പുറത്തായ വില്യംസണ് രണ്ടാം ടെസ്റ്റില്‍ പരിക്കു മൂലം കളിക്കാന്‍ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെ നടന്ന ബോക്സിംഡ് ഡേ ടെസ്റ്റിനുശേഷമാണ് സ്മിത്തിന് ഒന്നാം സ്ഥാനം നഷ്ടമായത്.

റൂട്ടിന്‍റെ നഷ്ടം കോലിക്ക് നേട്ടം

ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ മൂന്നാമതുള്ള റാങ്കിംഗില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യന്‍ നായകന്‍ വിരാട് കോലി നാലാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മോശം പ്രകടനമാണ് റൂട്ടിന് തിരിച്ചടിയായത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്താണ് ആറാം സ്ഥാനത്ത്. ഇന്ത്യയുടെ രോഹിത് ശര്‍മ ടെസ്റ്റ് റാങ്കിംഗില്‍ ഏഴാം സ്ഥാനത്തുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡീ കോക്ക് പന്ത്രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ബൗളര്‍മാരില്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ ഏഴാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയുടെ പാറ്റ് കമിന്‍സ് ഒന്നാം സ്ഥാനത്തുള്ള ബൗളര്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള അശ്വിനാണ് ആദ്യ പത്തിലെ ഇന്ത്യന്‍ സാന്നിധ്യം. ഓള്‍ റൗണ്ടര്‍മാരില്‍ ജഡേജ രണ്ടാമതും അശ്വിന്‍ നാലാമതുമാണ്.

click me!