പ്രമുഖരെയെല്ലാം ഒഴിവാക്കി വിൻഡീസ്, ബം​​ഗ്ലാദേശ് പര്യടനങ്ങൾക്കുള്ള ഓസീസ് ടീം

Published : Jun 16, 2021, 11:24 AM ISTUpdated : Jun 16, 2021, 11:27 AM IST
പ്രമുഖരെയെല്ലാം ഒഴിവാക്കി വിൻഡീസ്, ബം​​ഗ്ലാദേശ് പര്യടനങ്ങൾക്കുള്ള ഓസീസ് ടീം

Synopsis

ഇത്രയും കളിക്കാർ ഒരുമിച്ച് പിൻമാറിയത് നിരാശാജനകമാണെങ്കിലും കളിക്കാരുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ ട്രെവർ ഹോൺസ്

മെൽബൺ: പ്രമുഖ താരങ്ങളെയെല്ലാം ഒഴിവാക്കി വെസ്റ്റ് ഇൻഡീസ്, ബം​ഗ്ലാദേശ് പര്യടനങ്ങൾക്കുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലിൽ കളിച്ച ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, പാറ്റ് കമിൻസ്, ​ഗ്ലെൻ മാക്സവെൽ, മർക്കസ് സ്റ്റോയിനസ്, ജെ റിച്ചാർഡ്സൺ കെയ്ൻ റിച്ചാർഡ്സൺ എന്നിവരെയാണ് വിൻഡീസ്, ബം​ഗ്ലാദേശ് പര്യടനങ്ങളിൽ നിന്നൊഴിവാക്കിയത്. സ്മിത്തിനെ കൈമുട്ടിലെ പരിക്കിനെത്തുടർന്നാണ് ഒഴിവാക്കിയത്.

എന്നാൽ മറ്റ് ആറ് താരങ്ങളും വിവിധ കാരണങ്ങളാൾ ഈ പരമ്പരകളിൽ കളിക്കാനാവില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയെ അറിയിക്കുകയായിരുന്നു. ഇത്രയും കളിക്കാർ ഒരുമിച്ച് പിൻമാറിയത് നിരാശാജനകമാണെങ്കിലും കളിക്കാരുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ ട്രെവർ ഹോൺസ് പറഞ്ഞു. ആഷസിന് മുമ്പ് സ്റ്റീവ് സ്മിത്ത് പരിക്കിൽ നിന്ന് പൂർണമായും മുക്തനാവാൻ സമയം നൽകാനാണ് വിശ്രമം അനുവദിച്ചതെന്നും ഹോൺസ് പറഞ്ഞു.

ആരോൺ ഫിഞ്ചാണ് 18 അം​ഗ ടീമിനെ നയിക്കുന്നത്. ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് വെസ്റ്റ് ഇൻഡീസിനും ബം​ഗ്ലാദേശിനുമെതിരെ ഓസ്ട്രേലിയ അഞ്ച് വീതം ടി20 മത്സരങ്ങളടങ്ങിയ പരമ്പരകൾ കളിക്കുന്നത്.

Australia squad: Aaron Finch (Captain), Ashton Agar, Wes Agar, Jason Behrendorff, Alex Carey, Dan Christian, Josh Hazlewood, Moises Henriques, Mitchell Marsh, Riley Meredith, Ben McDermott, Josh Philippe, Mitchell Starc, Mitchell Swepson, Ashton Turner, Andrew Tye, Matthew Wade, Adam Zampa.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്