രണ്ട് പ്രമുഖ താരങ്ങള്‍ പുറത്ത്; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മഞ്ജരേക്കര്‍

Published : Jun 16, 2021, 12:27 AM ISTUpdated : Jun 16, 2021, 12:30 AM IST
രണ്ട് പ്രമുഖ താരങ്ങള്‍ പുറത്ത്; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മഞ്ജരേക്കര്‍

Synopsis

ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരെ പുറത്തിരുത്തിയാണ് മഞ്ജരേക്കര്‍ ടീം പുറത്തുവിട്ടിട്ടുള്ളത്. വിക്കറ്റ് കീപ്പര്‍ ഉള്‍പ്പെടെ ഏഴ് ബാറ്റ്‌സ്മാന്മാര്‍ ടീമിലുണ്ട്.

മുംബൈ: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരെ പുറത്തിരുത്തിയാണ് മഞ്ജരേക്കര്‍ ടീം പുറത്തുവിട്ടിട്ടുള്ളത്. വിക്കറ്റ് കീപ്പര്‍ ഉള്‍പ്പെടെ ഏഴ്് ബാറ്റ്‌സ്മാന്മാര്‍ ടീമിലുണ്ട്. മൂന്ന് പേസര്‍മാരും ഒരു സ്പിന്നറും അടങ്ങുന്നതാണ് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ്.

രോഹിത് ശര്‍മ- ശുഭ്മാന്‍ ഗില്‍ സഖ്യമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ചേതേശ്വര്‍ പൂജാര മൂന്നാമനായി ക്രീസിലെത്തും. നാലും അഞ്ചും സ്ഥാനങ്ങളില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും. ആറാമനായി ഹനുമ വിഹാരി ക്രിസീലെത്തും. പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷബ് പന്ത്. ആര്‍ അശ്വിനാണ് ടീമിലെ ഏക സ്പിന്നര്‍. പേസര്‍മാരായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവരും കൡക്കും.

ഇംഗ്ലണ്ടിലെ കാലാവസ്ഥ പരിഗണിച്ചാണ് ഇലവനെ തെരഞ്ഞെടുത്തത് അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിലെ സ്വിംഗുള്ള പിച്ചുകളില്‍ വിഹാരി ടീമിലുള്ളത് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബൗളിംഗിലും ബാറ്റിംഗിലും മികച്ച ഫോമിലുള്ള ജഡേജയെ ഒഴിവാക്കിയത് ക്രിക്കറ്റ് ആരാധകര്‍ക്ക് സുഖിച്ചില്ല. ഈ തീരുമാനത്തെ പലരും ചോദ്യം ചെയ്യുന്നുമുണ്ട്.

ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 1-0ത്തിന് സ്വന്തമാക്കിയ ന്യൂസിലന്‍ഡ് കടുത്ത ആത്മവിശ്വാസത്തിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്