പെയ്നിന് ശേഷം സ്മിത്ത് നായകനാവണമെന്ന് പോണ്ടിംഗ്

By Web TeamFirst Published Oct 15, 2019, 3:12 PM IST
Highlights

സ്മിത്ത് വീണ്ടും ഓസീസ് നായകനാകുമെന്നുതന്നെയാണ് തന്റെ പ്രതീക്ഷയെന്നും സ്മിത്ത് നായകനായാല്‍ അദ്ദേഹത്തിന് തന്റെ പൂര്‍ പിന്തുണയുണ്ടാകുമെന്നും 35കാരനായ പെയ്ന്‍ പറഞ്ഞു.

സിഡ്നി: ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് ടിം പെയ്നിന്റെ സമയം കഴിഞ്ഞാല്‍ സ്റ്റീവ് സ്മിത്തിനെ നായകനാക്കണമെന്ന് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. സത്യസന്ധമായി പറഞ്ഞാല്‍ ടിം പെയ്ന്‍ ലോകത്തിലെ ഏറ്റവും മികച്ച കീപ്പറാണ്. ഏറ്റവും മികച്ച ക്യാപ്റ്റനാണോ എന്ന് ചോദിച്ചാല്‍ അത് ഓസ്ട്രേലിയയിലെ ക്രിക്കറ്റ് ഭരണാധികാരികള്‍ ആണ് തീരുമാനിക്കേണ്ടത്. സ്റ്റീവ് സ്മിത്തിനെ വീണ്ടും ക്യാപ്റ്റനാക്കിയാല്‍ അത് അദ്ദേഹത്തിന്റെ ബാറ്റിംഗ് ഫോമിനെ ബാധിക്കുമെന്ന വാദം ശരിയല്ല. സ്മിത്തിനെ വീണ്ടും ക്യാപ്റ്റനാക്കാന്‍ തീരുമാനിച്ചാല്‍ അത് ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് ഗുണകരമാവുമെന്നും പോണ്ടിംഗ് പറഞ്ഞു.

അതേസമയം, സ്മിത്ത് വീണ്ടും ക്യാപ്റ്റനാവുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് പെയ്ന്‍ വ്യക്തമാക്കി. സ്മിത്ത് വീണ്ടും ഓസീസ് നായകനാകുമെന്നുതന്നെയാണ് തന്റെ പ്രതീക്ഷയെന്നും സ്മിത്ത് നായകനായാല്‍ അദ്ദേഹത്തിന് തന്റെ പൂര്‍ പിന്തുണയുണ്ടാകുമെന്നും 35കാരനായ പെയ്ന്‍ പറഞ്ഞു.

ആഷസ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെയും സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പിന്തുണച്ച് റിക്കി പോണ്ടിംഗ് രംഗത്തെത്തിയിരുന്നു.പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് സ്മിത്തിനെ ഓസീസ് നായകനാവുന്നതില്‍ നിന്ന് ഒരുവര്‍ഷത്തേക്ക് വിലക്കിയിരുന്നു. 2020ലാണ് സ്മിത്തിന്റെ വിലക്ക് നീങ്ങുക. സ്മിത്തിന്റെ അഭാവത്തില്‍ ടിം പെയ്ന്‍ ആണ് ഓസ്ട്രേലിയയെ ടെസ്റ്റില്‍ നയിക്കുന്നത്.

click me!