
ആന്റിഗ്വ: മൂന്ന് വര്‍ഷം മുമ്പ് വിവാദ പുറത്താക്കലിന് ശേഷം ഫില്‍ സിമ്മണ്‍സിനെ വീണ്ടും വിന്‍ഡീസ് കോച്ചായി നിയമിച്ചു. നാല് വര്‍ഷത്തേക്കാണ് പുതിയ കരാര്‍. മുന്‍ വിന്‍ഡീസ് ഓപ്പണറായ സിമ്മണ്‍സ് 2016ല്‍ അവര്‍ ലോക ടി20 കിരീടം നേടുമ്പോള്‍ പരിശീലകനായിരുന്നു.
പിന്നീടാണ് അദ്ദേഹത്തെ ശമ്പളവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കുന്നത്. കിരീടം നേടി ആറ് മാസത്തിന് ശേഷമാണ് കോച്ചിന് പുറത്താക്കിയത്. ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് അസോസിയേഷനെതിരെ തിരിഞ്ഞതും പുറത്താക്കലിന് ഇടയാക്കി.
അടുത്തിടെ അവസാനിച്ച കരീബിയന്‍ പ്രീമിയര്‍ ലീഗ് ജേതാക്കളായ ബാര്‍ബഡോസ് ട്രിഡന്റിന്റെ കോച്ചായിരുന്നു സിമ്മണ്‍സ്. അഫ്ഗാനിസ്ഥാന്‍ ആദ്യമായി ലോകകപ്പിന് യോഗ്യത നേടുമ്പോഴും അവരുടെ പരിശീലകന്‍ സിമ്മണ്‍സ് ആയിരുന്നു. അയര്‍ലന്‍ഡിന്റെ കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡെസ്മണ്ട് ഹെയ്ന്‍സ്, ഫ്‌ലോയഡ് റീഫര്‍ എന്നിവരെയാണ് സിമ്മണ്‍സ് പിന്തള്ളിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!