സഞ്ജു തന്നെ കോലിയേക്കാള്‍ കേമന്‍! മലയാളി താരത്തിന് ഹൈദരാബാദിനെതിരെ ഇനിയും മത്സരം ബാക്കി, ലീഡുയര്‍ത്താനും അവസരം

By Web TeamFirst Published Apr 26, 2024, 3:05 PM IST
Highlights

മത്സരത്തിന് മുമ്പ് 22 മത്സരങ്ങളില്‍ 711 റണ്‍സാണ് കോലി നേടിയിരുന്നത്. 100 റണ്‍സാണ് കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. ഇന്നലെ 51 റണ്‍സെടുക്കാനാണ് കോലിക്ക് സാധിച്ചത്.

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ് ഹൈദരാബാദിനെ നേരിട്ടപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലിക്ക് ഒരു റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള അവസരമുണ്ടായിരുന്നു. അതും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്റെ സഞ്ജു സാംസണിന്റെ റെക്കോര്‍ഡ്. ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് കോലിയെ കാത്തിരുന്നത്. സഞ്ജുവിനെ മറികടക്കാന്‍ കോലിക്ക് വേണ്ടിയിരുന്നത് 81 റണ്‍സാണ്.

മത്സരത്തിന് മുമ്പ് 22 മത്സരങ്ങളില്‍ 711 റണ്‍സാണ് കോലി നേടിയിരുന്നത്. 100 റണ്‍സാണ് കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. ഇന്നലെ 51 റണ്‍സെടുക്കാനാണ് കോലിക്ക് സാധിച്ചത്. ഇതോടെ കോലിയുടെ നേട്ടം 762 റണ്‍സായി. എന്നാല്‍ ഇപ്പോഴും സഞ്ജുവിന് 29 റണ്‍സ് പിറകിലാണ് കോലി. റെക്കോര്‍ഡ് സഞ്ജുവിന്റെ പേരില്‍ തന്നെ തുടരുമെന്ന് അര്‍ത്ഥം. 21 മത്സരങ്ങളില്‍ 791 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. പുറത്താവാതെ നേടിയ 102 റണ്‍സാണ് മികച്ച സ്‌കോര്‍. രാജസ്ഥാനെ കൂടാതെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടിയും സഞ്ജു കളിച്ചു. മാത്രമല്ല, സഞ്ജുവിന് ഹൈദരാബാദിനെതിരെ ഇനിയും ഒരു മത്സരം കൂടി ബാക്കിയുണ്ട്. അതുകൊണ്ടുതെൈന്ന റണ്‍ വ്യത്യാസം ഉയര്‍ത്താന്‍ മലയാളി താരത്തിന് സാധിക്കും.

ഹാവൂ, നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ബേസില്‍ തമ്പിക്ക് ഇനി ദീര്‍ഘശ്വാസം വിടാം! നാണക്കേടിന്റെ റെക്കോഡ് മോഹിത്തിന്

ഇക്കാര്യത്തില്‍ ഷെയ്ന്‍ വാട്സണാണ് മൂന്നാം സ്ഥാനത്ത്. 18 മത്സങ്ങളില്‍ 566 റണ്‍സാണ് വാട്സണ്‍ നേടിയത്. പുറത്താവാതെ നേടിയ 117 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ചെന്നൈ സൂപ്പര്‍ കിംഗ്സ്, ആര്‍സിബി, രാജസ്ഥാന്‍ എന്നിവര്‍ക്ക് വേണ്ടി വാട്സണ്‍ കളിച്ചു. മുമ്പ് ചെന്നൈ, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്ക് വേണ്ടി കളിച്ച അമ്പാട്ടി റായുഡു നാലാമത്. 21 മത്സരത്തില്‍ 549 റണ്‍സാണ് റായുഡു നേടിയത്. പുറത്താവാതെ നേടിയ 100 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 16 മത്സരങ്ങളില്‍ 546 നേടിയ നിതീഷ് റാണ അഞ്ചാം സ്ഥാനത്ത്. 80 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

സൈനിക പരിശീലനം, നായക സ്ഥാനമാറ്റം! ഒന്നും പാകിസ്ഥാനെ രക്ഷിച്ചില്ല; കിവീസിനെതിരെ തോല്‍വിക്ക് പിന്നാലെ ട്രോള്‍

അതേസമയം, ഹൈദരാബാദിനെതിരായ ഇന്നിംഗ്‌സിന്റെ പേരില്‍ കടുത്ത വിമര്‍ശനമാണ് കോലി നേരിടുന്നത്. 51 റണ്‍സ് നേടാന്‍ കോലിക്ക് 43 പന്തുകളാണ് വേണ്ടിവന്നത്. ഒരു സിക്‌സും നാല് ഫോറും മാത്രം ഉള്‍പ്പെടുന്നായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. സാക്ഷാല്‍ സുനില്‍ ഗവാസ്‌കര്‍ വരെ കോലിക്കെതിരെ രംഗത്ത് വന്നു. പവര്‍ പ്ലേക്കുശേഷം വിരാട് കോലിക്ക് ഒരു ബൗണ്ടറി പോലും നേടാന്‍ കഴിഞ്ഞില്ലെന്ന് ഗവാസ്‌കര്‍ കുറ്റപ്പെടുത്തി. പവര്‍ പ്ലേയില്‍ 16 പന്തില്‍ 20 സ്‌ട്രൈക്ക് റേറ്റില്‍ 32 റണ്‍സെടുത്ത കോലിക്ക് പിന്നീട് നേരിട്ട 27 പന്തില്‍ 19 റണ്‍സ് മാത്രമാണ് നേടാനായത് ഒരു ബൗണ്ടറി പോലും നേടാനായതുമില്ല.

click me!