സൈനിക പരിശീലനം, നായക സ്ഥാനമാറ്റം! ഒന്നും പാകിസ്ഥാനെ രക്ഷിച്ചില്ല; കിവീസിനെതിരെ തോല്‍വിക്ക് പിന്നാലെ ട്രോള്‍
തോല്‍വിയോടെ പാകിസ്ഥാനേയും ക്യാപറ്റന്‍ ബാബര്‍ അസമിനേയും ട്രോളുകയാണ് ക്രിക്കറ്റ് ആരാധകര്‍. അടുത്തിടെയാണ് ഷഹീന്‍ അഫ്രീദിക്ക് പകരം ബാബര്‍ പാക് ടീമിനെ വീണ്ടും നയിക്കാനെത്തുന്നത്.
ലാഹോര്‍: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യിലും തോറ്റതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ വിമര്‍ശനം. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ നാല് വിക്കറ്റിനായിരുന്നു കിവീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ വില്യം ഔര്‍ക്കെയാണ് പാകിസ്ഥാനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 2-1ന് മുന്നിലെത്തി. പരമ്പരയിലെ ആദ്യ മത്സരം പഴ കാരണം മുടങ്ങിയിരുന്നു.
തോല്‍വിയോടെ പാകിസ്ഥാനേയും ക്യാപറ്റന്‍ ബാബര്‍ അസമിനേയും ട്രോളുകയാണ് ക്രിക്കറ്റ് ആരാധകര്‍. അടുത്തിടെയാണ് ഷഹീന്‍ അഫ്രീദിക്ക് പകരം ബാബര്‍ പാക് ടീമിനെ വീണ്ടും നയിക്കാനെത്തുന്നത്. ടി20 ലോകകപ്പിന് മുമ്പായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം. ന്യൂസിലന്‍ഡിനെതിരെ അവരുടെ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ 4-1ന് തോറ്റതോടെയാണ് അഫ്രീദിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുന്നത്. എന്നാല്‍ ബാബര്‍ എത്തിയിട്ടും പാക് ടീമിനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല.
ഇത്തവണ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നതിന് മുമ്പ് പാകിസ്ഥാന് സൈനിക പരിശീലനമുണ്ടായിരുന്നു. പാക് ടീം അംഗങ്ങള്‍ സൈനികര്‍ക്കൊപ്പം തോക്കെടുത്ത് ഉന്നം പിടിക്കുന്നതും കല്ല് ചമുന്ന് മല കയറുന്നതും ഒരു കളിക്കാരന്‍ മറ്റൊരു കളിക്കാരനെ ചുമലിലേറ്റി ഓടുന്നതുമെല്ലാം സമൂഹമാധ്യങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിലും ചിത്രങ്ങളിലുമുണ്ട്. താരങ്ങളുടെ ഫിറ്റനെസ് പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള പരിശീലനം ഏര്‍പ്പെടുത്തിയത്. കാകുളിലെ ആര്‍മി സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ ട്രെയിനിങ്ങിലാണ് പാക് ടീം ശാരീരിക്ഷമത നിലനിര്‍ത്താനായി കഠിന പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും ആരാധകര്‍ പറയുന്നത്. ചില ട്രോളുകള്‍ വായിക്കാം...
നേരത്തെ ടിം റോബിന്‍സണ്‍ (51), ടോം ബ്ലണ്ടല്‍ (28), മൈക്കല്‍ ബ്രേസ്‌വെല്‍ (27) എന്നിവരാണ് കിവീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചിരുന്നത്. പാകിസ്ഥാന് വേണ്ടി അബ്ബാസ് അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഫഖര്‍ സമാന്‍ (61) മാത്രമാണ് തളങ്ങിയത്. ബാബറിന് അഞ്ച് റണ്‍സെടുക്കാനാണ് സാധിച്ചത്.