Asianet News MalayalamAsianet News Malayalam

ഹാവൂ, നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ബേസില്‍ തമ്പിക്ക് ഇനി ദീര്‍ഘശ്വാസം വിടാം! നാണക്കേടിന്റെ റെക്കോഡ് മോഹിത്തിന്

ഡല്‍ഹി - ഗുജറാത്ത് മത്സരത്തിന് മുമ്പ് ഐപിഎല്ലില്‍ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമായിരുന്ന ബേസില്‍.

most runs conceded in an ipl innings mohit sharma surpasses basil thambi
Author
First Published Apr 25, 2024, 11:02 AM IST

ദില്ലി: ഐപിഎല്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മോശം പ്രകടനമായിന്നു ഗുജറാത്ത് ടൈറ്റന്‍സ് താരം മോഹിത് ശര്‍മയുടേത്. നാല് ഓവറില്‍ 73 റണ്‍സാണ് മോഹിത് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും താരത്തിന് വീഴ്ത്താനും സാധിച്ചില്ല. മോഹിത്തിന്റെ സ്ലോവറുകള്‍ കൃത്യമായി വായിച്ച ഡല്‍ഹി ക്യാപ്റ്റന്‍ പന്ത് അവസാന ഓവറില്‍ മാത്രം അടിച്ചെടുത്തത് 31 റണ്‍സാണ്. നാല് സിക്‌സും ഒരു ഫോറുമാണ് പന്ത് നേടിയത്.

ഇതോടെ മലയാളി താരം ബേസില്‍ തമ്പി ഒരു നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടു. ഡല്‍ഹി - ഗുജറാത്ത് മത്സരത്തിന് മുമ്പ് ഐപിഎല്ലില്‍ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമായിരുന്ന ബേസില്‍. 2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിച്ച ബേസില്‍ ആര്‍സിബിക്കെതിരെ 70 റണ്‍സ് വിട്ടുകൊടുത്തിരുന്നു. വിക്കറ്റൊന്നും വീഴ്ത്താനും സാധിച്ചിരുന്നില്ല. ആ റെക്കോര്‍ഡ് ഇപ്പോള്‍ മോഹിത് ശര്‍മയുടെ തലയിലായി. വിട്ടുകൊടുത്തത് 73 റണ്‍സ്.

ഇക്കാര്യത്തില്‍ യഷ് ദയാലാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായിരുന്ന ദയാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ വഴങ്ങിതത് 69 റണ്‍സായിരുന്നു. നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ദയാല്‍. ആര്‍സിബിയുടെ റീസെ ടോപ്ലി നാലാം സ്ഥാനത്ത്. ഈവര്‍ഷം ഹൈദരാബാദിനെതിരെ 68 റണ്‍സ് താരം വിട്ടുകൊടുത്തിരുന്നു. വിക്കറ്റ് വീഴ്ത്താനും താരത്തിന് സാധിച്ചില്ല. 66 റണ്‍സ് വീതം വിട്ടുകൊടുത്ത അര്‍ഷ്ദീപ് സിംഗ്, ഇശാന്ത് ശര്‍മ, മുജീബ് ഉര്‍ റഹ്മാന്‍, ക്വേന മഫാക എന്നിവര്‍ പിന്നിലുണ്ട്.

ആ സേവിന് കൊടുക്കണം കുതിരപ്പവന്‍! മത്സരം ജയിപ്പിച്ചത് സ്റ്റബ്‌സിന്റെ അമ്പരപ്പിക്കുന്ന സാഹസിക ഫീല്‍ഡിംഗ്; വീഡിയോ

മത്സരത്തില്‍ നാല് വിക്കറ്റിന് ഡല്‍ഹി ജയിച്ചിരുന്നു. 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനായി സായ് സുദര്‍ശനും ഡേവിഡ് മില്ലറും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി പൊരുതിയെങ്കിലും നാല് റണ്‍സകലെ ഗുജറാത്ത് വീഴുകയായിരുന്നു. സ്‌കോര്‍: ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 224-4, ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 220-8. 

Follow Us:
Download App:
  • android
  • ios