സഞ്ജുവിനെ പിന്നിലാക്കാന്‍ റുതുരാജ് ഇത്തിരികൂടി മൂക്കണം! റെക്കോര്‍ഡ് ഇപ്പോഴും മലയാളി താരത്തിന്റെ പോക്കറ്റില്‍

By Web TeamFirst Published Mar 26, 2024, 10:31 PM IST
Highlights

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സംസണ്‍ മാത്രമാണ് റാഷിദിനെതിരെ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരം. 111 റണ്‍സാണ് മലയാളി താരത്തിന്റെ സമ്പാദ്യം.

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാ്പ്റ്റന്‍ റുതുരാജ് ഗെയ്കവാദിന് ഗുജറാത്ത് ടൈറ്റന്‍സ് സ്പിന്നര്‍ റാഷിദ് ഖാനെതിരെ മികച്ച റെക്കോര്‍ഡാണുള്ളത്. ഇന്നത്തെ മത്സരത്തിന് മുമ്പ് റാഷിദിനെതിരെ ഒമ്പത് ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുണ്ടായിരുന്നു റുതുരാജ്. 60 പന്തുകള്‍ നേരിട്ടു. 95 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 47.5 ശരാശരിയിലും 158.3 സ്‌ട്രൈക്ക് റേറ്റിലുമാണ് ഗെയ്കവാദിന്റെ നേട്ടം. ഇന്ന് ഇരുവരും നേര്‍ക്കുനേര്‍ വരുന്നതിന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. 

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സംസണ്‍ മാത്രമാണ് റാഷിദിനെതിരെ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരം. 111 റണ്‍സാണ് മലയാളി താരത്തിന്റെ സമ്പാദ്യം. ഇന്ന് റുതുരാജ്, സഞ്ജുവിനെ മറികടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇന്ന് റാഷിദിനെതിരെ ആറ് പന്തുകളാണ് റുതുരാജ് നേരിട്ടത്. 13 റണ്‍സ് നേടുകയും ചെയ്തു. എന്നാല്‍ സഞ്ജുവിനെ മറികടക്കാന്‍ റുതുരാജിനായില്ല. ഇപ്പോള്‍ റാഷിദിനെതിരെ 96 പന്തില്‍ 108 റണ്‍സാണ് റുതുരാജ് നേടിയിട്ടുള്ളത്. സഞ്ജുവിന് മൂന്ന് റണ്‍സ് പിറകിലാണ് റുതുരാജ്. എന്നാല്‍ സഞ്ജുവിന് റാഷിദിനെതിരെ രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. റുതുരാജിന് ഒരു മത്സരവും. 

ഈ ഫ്‌ളയിംഗ് ക്വിസ്സിന് പിഴയില്ല! ഹര്‍ഷിത് റാണയെ ട്രോളി രോഹിത് ശര്‍മ; നാണംകൊണ്ട് മുഖം തിരിച്ച് മായങ്ക്

ഇന്ന് 46 റണ്‍സാണ് റുതുരാജ് നേടിയത്. ക്യാപ്റ്റന് പുറമെ രചിന്‍ രവീന്ദ്ര (46), ശിവം ദുബെ (51) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മൂവരുടേയും കരുത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ 206 റണ്‍സാണ് നേടിയത്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: രചിന്‍ രവീന്ദ്ര, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, സമീര്‍ റിസ്വി, രവീന്ദ്ര ജഡേജ, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മതീഷ പതിരാന.

click me!