രോഹിത്, ഹര്‍ഷിതിനെ കളിയാക്കുന്നതായിട്ടാണ് ക്രിക്കറ്റ് ആരാധകര്‍ ഇതിനെ കാണുന്നത്. മായങ്ക് നാണത്തോടെ മുഖം തിരിക്കുന്നുമുണ്ട്.

മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനൊടുവിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളര്‍ ഹര്‍ഷിത് റാണയ്ക്ക് പിഴ ഈടാക്കിയത്. ഹൈദരാബാദിന്റെ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ പുറത്താക്കിയശേഷം ഫ്‌ളയിംഗ് കിസ് നല്‍കി യാത്രതയപ്പ് നല്‍കിയതിനാണ് ഹര്‍ഷിത് റാണക്ക് മാച്ച് റഫറി മനു നയ്യാര്‍ മാച്ച് ഫീയുടെ 60 ശതമാനം പിഴ ചുമത്തിയത്. ഹര്‍ഷിത് റാണ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ 1 കുറ്റം ചെയ്തതായി മാച്ച് റഫറി കണ്ടെത്തിയിരുന്നു.

റാണ കുറ്റം അംഗീകരിച്ചതോടെ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഇല്ലാതെയാണ് പിഴ ചുമത്തിയത്. മത്സരത്തില്‍ നാലോവറില്‍ 33 റണ്‍സ് വഴങ്ങിയ ഹര്‍ഷിത് നിര്‍ണായക മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. ഹര്‍ഷിതിന്റെ ഫ്‌ളയിംഗ് കിസ്സുമായി ബന്ധപ്പെടുത്താവുന്ന മറ്റുചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

മുംബൈ ഇന്ത്യന്‍സ് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മായങ്കിന് ഫ്‌ളയിംഗ് ക്വിസ് നല്‍കുന്നതാണത്. നാളെയാണ് മുംബൈ ഇന്ത്യന്‍സ് - ഹൈദരാബാദ് മത്സരമുണ്ട്. രോഹിത്, ഹര്‍ഷിതിനെ കളിയാക്കുന്നതായിട്ടാണ് ക്രിക്കറ്റ് ആരാധകര്‍ ഇതിനെ കാണുന്നത്. മായങ്ക് നാണത്തോടെ മുഖം തിരിക്കുന്നുമുണ്ട്. അതിന് മുന്നോടിയായിട്ടാണ് ഇരുവരും നേരില്‍ കണ്ടത്. ചില പോസ്റ്റുകള്‍ വായിക്കാം.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- സണ്‍റൈസേഴ്‌സ് പോരാട്ടത്തില്‍ നിര്‍ണായകമായത് ഹര്‍ഷിത് റാണയുടെ അവസാന ഓവറായിരുന്നു. തകര്‍ത്തടിച്ച് ഹെന്റിച്ച് ക്ലാസന്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ഹര്‍ഷിതിന്റെ ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ 13 റണ്‍സ് മതിയായിരുന്നു. 

ആദ്യം ബാറ്റ്.., അല്ല അല്ല ബൗളിംഗാണ് വേണ്ടത്! ടോസ് സമയത്ത് ആശയകുഴപ്പത്തിലായി ശുഭ്മാന്‍ ഗില്‍; രസകരമായ വീഡിയോ

ആദ്യ പന്ത് തന്നെ ക്ലാസന്‍ സിക്‌സിന് പറത്തിയതോടെ ഹൈദരാബാദിന്റെ ലക്ഷ്യം അഞ്ച് പന്തില്‍ ഏഴായി കുറഞ്ഞു. എന്നാല്‍ അടുത്ത അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത ഹര്‍ഷിത് റാണ ക്ലാസന്റെയും അബ്ദുള്‍ സമദിന്റെയും വിക്കറ്റെടുത്ത് കൊല്‍ക്കത്തക്ക് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.