ക്രീസിൽ സിക്സർ മഴ; തകർച്ചയുടെ വക്കിൽ നിന്ന് കൊച്ചിയെ കരകയറ്റി സച്ചിൻ-കാർത്തിക് സഖ്യം

Published : Aug 21, 2026, 09:03 AM IST
Sachin Suresh-Karthik B Nair

Synopsis

14.5 ഓവറിൽ 110 റൺസിന് 5 വിക്കറ്റുകൾ നഷ്ടപ്പെട്ട് കൊച്ചി പ്രതിസന്ധിയിലായ സമയത്താണ് കാർത്തിക് നായർ ക്രീസിലെത്തുന്നത്.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയിലേഴ്സിനെതിരായ മത്സരത്തിൽ തകർത്താടി കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ സച്ചിൻ സുരേഷ് - കാർത്തിക് ബി നായർ കൂട്ടുകെട്ട്. ഒരവസരത്തിൽ കൂട്ടത്തകര്‍ച്ചയുടെ വക്കിലെത്തിയ മത്സരമാണ് ഇരുവരുടെയും ആറാം വിക്കറ്റിലെ അവിശ്വസനീയ ബാറ്റിംഗ് മികവിൽ കൊച്ചി തിരികെപ്പിടിച്ചത്.

14.5 ഓവറിൽ 110 റൺസിന് 5 വിക്കറ്റുകൾ നഷ്ടപ്പെട്ട് കൊച്ചി പ്രതിസന്ധിയിലായ സമയത്താണ് കാർത്തിക് നായർ ക്രീസിലെത്തുന്നത്. തുടർന്ന് ക്രീസിൽ കണ്ടത് ഗ്രൗണ്ടിന്‍റെ നാനാഭാഗത്തേക്കും സിക്സറുകൾ പറക്കുന്ന കാഴ്ചയായിരുന്നു. കൊല്ലത്തിന്‍റെ ബൗളിംഗ് നിരയെ നിഷ്പ്രഭമാക്കിയ ഇരുവരും ചേർന്ന് വെറും 31 പന്തിൽ നിന്ന് 79 റൺസാണ് അടിച്ചുകൂട്ടിയത്.

മുന്നിൽ നിന്ന് നയിച്ച സച്ചിൻ സുരേഷ് 32 പന്തിൽ 5 സിക്സറുകളും 3 ഫോറുമടക്കം 58 റൺസ് നേടി. സച്ചിന് ശക്തമായ പിന്തുണ നൽകിയ കാർത്തിക് ബി നായർ 17 പന്തിൽ 4 സിക്സറും ഒരു ഫോറുമടക്കം 38 റൺസുമായി പുറത്താകാതെ നിന്നു. കാണികൾക്ക് വിരുന്നൊരുക്കിയ ഈ കൂട്ടുകെട്ടാണ് കൊച്ചിയെ പോരാട്ടത്തിലേക്ക് ശക്തമായി തിരിച്ചെത്തിച്ചത്.

ഇരുവരുടെയും വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തപ്പോള്‍.മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്സിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് മാത്രമാണ് നേടാനായത്. കൊച്ചിക്ക് വേണ്ടി തിളങ്ങിയ സച്ചിൻ സുരേഷ് തന്നെയാണ് കളിയിലെ താരമായതും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയത്തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാർ; കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ സരാന്‍ഷ് ജെയിന്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്