അടിവീരന്മാരെ പിടിച്ചുകെട്ടി മുംബൈ, മിന്നി ക്യാപ്റ്റൻ പാണ്ഡ്യ, കമ്മിൻസ് കരുത്തിൽ സൺറൈസേഴ്സിന് പൊരുതാവുന്ന സ്കോർ

Published : May 06, 2024, 09:31 PM ISTUpdated : May 06, 2024, 09:35 PM IST
അടിവീരന്മാരെ പിടിച്ചുകെട്ടി മുംബൈ, മിന്നി ക്യാപ്റ്റൻ പാണ്ഡ്യ, കമ്മിൻസ് കരുത്തിൽ സൺറൈസേഴ്സിന് പൊരുതാവുന്ന സ്കോർ

Synopsis

രണ്ട് വീതം സിക്സറുകളുടെയും ഫോറുകളുടെയുമ സഹായത്തോടെ കമ്മിൻസ് 17 പന്തിൽ 35 റൺസെടുത്തു.

മുംബൈ: സൺറൈസേഴ്സ് ഹൈദരാബാദിനെ മികച്ച രീതിയിൽ പന്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ്. കൂറ്റൻ സ്കോർ ലക്ഷ്യമിട്ട് ഇറങ്ങിയ സൺറൈസേഴ്സ്  നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. ഓപ്പണർ ട്രാവിസ് ഹെഡ് മാത്രമാണ് ഹൈദരാബാദ് നിരയിൽ തിളങ്ങിയത്. ഹെഡ് 30 പന്തിൽ 48 റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നടത്തിയ മികച്ച പ്രകടനമാണ് ഹൈദരബാദിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. രണ്ട് വീതം സിക്സറുകളുടെയും ഫോറുകളുടെയും സഹായത്തോടെ കമ്മിൻസ് 17 പന്തിൽ 35 റൺസെടുത്തു.

നിതീഷ് കുമാർ റെഡ്ഡിയാണ് തിളങ്ങിയ മറ്റൊരു ബാറ്റ്സ്മാൻ (15 പന്തിൽ 20). അഭിഷേക് ശർമ(11), മായങ്ക് അ​ഗർവാൾ(5), ക്ലാസൻ (2) എന്നിവരെല്ലാം പരാജയപ്പെട്ടു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും പിയൂഷ് ചൗളയുമാണ് മുംബൈ ബൗളിങ് നിരയിൽ തിളങ്ങിയത്. ജസ്പ്രീത് ബുംറ മൂന്നോവറിൽ 15 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. ആദ്യമത്സരം കളിച്ച അൻഷുൽ കാംബോജ് നാലോവറിൽ 42 റൺസ് വഴങ്ങി ഒരുവിക്കറ്റ് നേടി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റൻ, ശ്രേയസ് അയ്യർ തിരിച്ചെത്തി, ഷമി പുറത്തുതന്നെ, ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ഇഷാന്‍ കിഷന് മുന്നില്‍ സഞ്ജു-രോഹൻ ഷോ, വെടിക്കെട്ട് സെഞ്ചുറി, വിജയ് ഹസാരെയില്‍ ജാര്‍ഖണ്ഡിനെ വീഴ്ത്തി കേരളം