സുനില്‍ ഗവാസ്കര്‍ മകനെ കണ്ടത് മാസങ്ങള്‍ക്ക് ശേഷം; കോലിയുടെ പിതൃത്വ അവധിയേക്കുറിച്ച് കപില്‍ ദേവ്

By Web TeamFirst Published Nov 22, 2020, 11:31 AM IST
Highlights

ഇടയ്ക്കുള്ള വരവും പോക്കും ടീമിന് താങ്ങാനാവുമോയെന്ന് തോന്നുന്നില്ലെന്ന കാര്യം ഉറപ്പാണ്. സുനില്‍ ഗവാസ്കര്‍ മകനെ കണ്ടത് മാസങ്ങള്‍ക്ക് ശേഷമാണ്. അത് വേറെ കാര്യമാണ്. കാര്യങ്ങള്‍ ഒരുപാട് മാറിയിട്ടുണ്ട്. വിരാടിനേക്കുറിച്ച് തനിക്ക് സന്തോഷമുണ്ട്. കുടുംബത്തിന് വേണ്ടിയാണ് വിരാട് തിരികെ പോവുന്നത്. 

ദില്ലി: സുനില്‍ ഗവാസ്കര്‍ അദ്ദേഹത്തിന്‍റെ മകനെ മാസങ്ങളോളം കണ്ടിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപറ്റന്‍ കപില്‍ ദേവ്, വിരാട് കോലിയുടെ പിതൃത്വ അവധി ബിസിസിഐ അനുവദിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം. ഇടയ്ക്കുള്ള വരവും പോക്കും ടീമിന് താങ്ങാനാവുമോയെന്ന് തോന്നുന്നില്ല. സുനില്‍ ഗവാസ്കര്‍ മകനെ കണ്ടത് മാസങ്ങള്‍ക്ക് ശേഷമാണ്. അത് വേറെ കാര്യമാണ്. കാര്യങ്ങള്‍ ഒരുപാട് മാറിയിട്ടുണ്ട്. കോലിയെക്കുറിച്ച പറയുമ്പോള്‍ പിതാവ് മരിച്ച ശേഷം അടുത്ത ദിവസം തന്നെ കോലി ഗ്രൌണ്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇപ്പോള്‍ കുഞ്ഞിന് വേണ്ടിയാണ് അവധി എടുത്തിരിക്കുന്നത്. ടീമിന് അത് താങ്ങാന്‍ സാധിക്കുമെങ്കില്‍ അതില്‍ കുഴപ്പമില്ലെന്നും കപില്‍ ദേവ് പ്രതികരിച്ചതായാണ് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നിങ്ങള്‍ക്ക് ഒരു വിമാനമെടുത്ത് പോയി മൂന്നുദിവസത്തില്‍ തിരികെ വരാനും സാധിക്കും. ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്ന തലത്തിലേക്ക് ഇന്നത്തെ സ്പോര്‍ട്സ് താരങ്ങള്‍ എത്തുന്നതിന് തനിക്ക് അഭിമാനമുണ്ട്. വിരാടിനേക്കുറിച്ച് തനിക്ക് സന്തോഷമുണ്ട്. കുടുംബത്തിന് വേണ്ടിയാണ് വിരാട് തിരികെ പോവുന്നത്. വിരാടിന് ക്രിക്കറ്റിനോടുള്ള താല്‍പര്യം തനിക്ക് അറിയാവുന്നതാണ്. അതിനേക്കാള്‍ വലുതാണ് ഒരു കുഞ്ഞുണ്ടാവുന്നതില്‍ വിരാടിനുള്ള സന്തോഷമെന്നും കപില്‍ ദേവ് പറഞ്ഞു. 

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റിനുശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നതിനേക്കുറിച്ചാണ് കപിലിന്‍റെ പ്രതികരണം. ജനുവരി ആദ്യത്തോടെ പിതൃത്വ അവധി അനുവദിക്കണമെന്ന കോലിയുടെ അപേക്ഷ ബിസിസിഐ അംഗീകരിച്ചിരുന്നു. നേരത്തെ വിവിഎസ് ലക്ഷ്മണ്‍, സുനില്‍ ഗവാസ്കര്‍, ഹര്‍ഭജന്‍ സിംഗ്, റിക്കി പോണ്ടിംഗ് അടക്കമുള്ളവര്‍ കോലിയുടെ പിതൃത്വ അവധിയേക്കുറിച്ച് പ്രതികരിച്ചിരുന്നു. ടീം ഇന്ത്യയ്ക്ക് കോലിയുടെ അഭാവം താങ്ങാന്‍ സാധിക്കുമോയെന്ന ആശങ്ക മുന്‍താരങ്ങള്‍ പങ്കുവച്ചിരുന്നു. 

ഐപിഎള്‍ മത്സരങ്ങള്‍ക്കിടെ അനുഷ്ക ആര്‍സിബി ക്യാംപിലുണ്ടായിരുന്നു. കോലി പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന്‍റെ ബാറ്റിംഗ് ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടത് ചേതേശ്വര്‍ പൂജാരയും അജിങ്ക്യാ രഹാനെയുമാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ നേരത്തെ പ്രതികരിച്ചിരുന്നു.
കോലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ മറ്റ് താരങ്ങള്‍ അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. ചേതേശ്വര്‍ പൂജാരക്കും അജിങ്ക്യാ രഹാനെക്കും കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. ഇരുവരും അവരുടെ കഴിവിന്‍റെ പരമാവധി പുറത്തെടുക്കേണ്ടിവരും. മുമ്പ് പലപ്പോഴും കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള രഹാനെക്ക് പുതിയ ഉത്തരവാദിത്തം ആസ്വദിക്കാനാവുമെന്നാണ് കരുതുന്നത്.-ഗവാസ്കര്‍ പറഞ്ഞു.

click me!