ഗവാസ്‌കറിന്റെ ഇന്ത്യ- പാക് ഇലവന്‍; ഇന്ത്യയില്‍ നിന്ന് ആറ് താരങ്ങള്‍

By Web TeamFirst Published May 17, 2020, 11:20 AM IST
Highlights

\രാഹുല്‍ ദ്രാവിഡ്, എം എസ് ധോണി, വിരാട് കോലി എന്നിവര്‍ക്കൊന്നും ഗവാസ്‌കറിന്റെ ടീമില്‍ സ്ഥാനമില്ല. ആറ് ഇന്ത്യന്‍ താരങ്ങളും അഞ്ച് പാകിസ്ഥാനി താരങ്ങളുമാണ് ടീമില്‍. 
 

മുംബൈ: ഇന്ത്യ- പാകിസ്ഥാന്‍ താരങ്ങള്‍ ഒരുമിച്ചുള്ള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് സുനില്‍ ഗവാസ്‌കര്‍. ഇതൊരു മികച്ച ടീമല്ലെന്നും എന്നാല്‍ ഞാനിഷ്ടപ്പെടുന്ന താരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഗവാസ്‌കര്‍ പറഞ്ഞു. രാഹുല്‍ ദ്രാവിഡ്, എം എസ് ധോണി, വിരാട് കോലി എന്നിവര്‍ക്കൊന്നും ഗവാസ്‌കറിന്റെ ടീമില്‍ സ്ഥാനമില്ല. ആറ് ഇന്ത്യന്‍ താരങ്ങളും അഞ്ച് പാകിസ്ഥാനി താരങ്ങളുമാണ് ടീമില്‍. 

അവരെ ആരും പറഞ്ഞ് പഠിപ്പിക്കേണ്ട; ധോണിയുടെ വിരമിക്കലിനെ കുറിച്ച് മുന്‍ ഓസീസ് താരം

സോണി ടെനില്‍ മുന്‍ പാകിസ്ഥാന്‍ താരം റമീസ് രാജയ്‌ക്കൊപ്പം വീഡിയോയില്‍ സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍. പാകിസ്ഥാന്‍ ഇതിഹാസം ഹനീഫ് മുഹമ്മദ് സെവാഗിന് കൂട്ടായെത്തും. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന താരമാണ് ഹനീഫ്. 

മുന്‍ പാക് താരം സഹീര്‍ അബ്ബാസാണ് മൂന്നാമന്‍. പിന്നാലെ സച്ചിന്‍ ടെന്‍ഡുല്‍ക്കറെത്തും. ഗുണ്ടപ്പ വിശ്വനാഥ്, കപില്‍ ദേവ്, ഇമ്രാന്‍ ഖാന്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. സയ്യിദ് കിര്‍മാനി, വസിം അക്രം, അബ്ദുള്‍ ഖാദിര്‍, ബി എസ് ചന്ദ്രശേഖര്‍ എന്നിവരാണ് ടീമിലെ മറ്റുതാരങ്ങള്‍. 

ഇന്ത്യക്ക് പിന്തുണയേ ലഭിക്കാത്ത ഒരേയൊരു രാജ്യത്തെക്കുറിച്ച് രോഹിത് ശര്‍മ, അത് പാക്കിസ്ഥാനല്ല

ഗവാസ്‌കറിന്റെ ഇന്ത്യ- പാക് ഇലവന്‍: ഹനിഫ് മുഹമ്മദ്, വിരേന്ദര്‍ സെവാഗ്, സഹീര്‍ അബ്ബാസ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഗുണ്ടപ്പ വിശ്വനാഥ്, കപില്‍ ദേവ്, ഇമ്രാന്‍ ഖാന്‍, സയ്യിദ് കിര്‍മാനി, വസിം അക്രം, അബ്ദുള്‍ ഖാദിര്‍, ബിഎസ് ചന്ദ്രശേഖര്‍.

click me!