Asianet News MalayalamAsianet News Malayalam

അവനെ ആരും പറഞ്ഞ് പഠിപ്പിക്കേണ്ട; ധോണിയുടെ വിരമിക്കലിനെ കുറിച്ച് മുന്‍ ഓസീസ് താരം

ധോണി എല്ലാതരത്തിലും മഹാനായ താരമാണ്. ഇത്തരം താരങ്ങള്‍ക്ക് ഏത് സമയത്ത് ശരിയായ തീരുമാനമെടുക്കണമെന്ന് അറിയാം. ധോണിക്ക് അറിയാം ശരിയായ തീരുമാനമെടുക്കാന്‍.

Former Australian opener talking on retirement of dhoni
Author
Melbourne VIC, First Published May 17, 2020, 9:22 AM IST

മെല്‍ബണ്‍: ഐപിഎല്‍ പ്രഥമ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായിരുന്നു മാത്യൂ ഹെയ്ഡന്‍. മൂന്ന് വര്‍ഷക്കാലം അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഓസീസ് മുന്‍താരത്തിന് ഇപ്പോഴും ഇന്ത്യയും സിഎസ്‌കെയുമായും അടുത്ത ബന്ധമുണ്ട്. ഇപ്പോഴിതാ ധോണിയുടെ വിരമിക്കലിനെ കുറിച്ച് സംസാരിക്കുകയാമ് ഹെയ്ഡന്‍.

കരിയറിലെ ഏറ്റവും വലിയ രണ്ട് ദു:ഖങ്ങളെക്കുറിച്ച് സച്ചിന്‍

അടുത്ത സുഹൃത്തെന്ന നിലയില്‍ ധോണിയുടെ വിരമിക്കലിനെ കുറിച്ച് സംസാരിക്കുക ബുദ്ധിമുട്ടാണെന്ന പറഞ്ഞാണ് ഹെയ്ഡന്‍ തുടങ്ങിയത്. അദ്ദേഹം തുടര്‍ന്നു... ''ധോണി എല്ലാതരത്തിലും മഹാനായ താരമാണ്. ഇത്തരം താരങ്ങള്‍ക്ക് ഏത് സമയത്ത് ശരിയായ തീരുമാനമെടുക്കണമെന്ന് അറിയാം. ധോണിക്ക് അറിയാം ശരിയായ തീരുമാനമെടുക്കാന്‍. ധോണിയെപോലെയുള്ള താരങ്ങളെ ആരും പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല. ക്രിക്കറ്റ് കരിയറില്‍ ഇതുവരെ എടുത്ത തീരുമാനങ്ങള്‍ പോലെ, ധോണി ഇക്കാര്യത്തില്‍ ശരിയായ തീരുമാനമെടുക്കും.'' ഹെയ്ഡന്‍ പറഞ്ഞു.

ഇന്ത്യക്ക് പിന്തുണയേ ലഭിക്കാത്ത ഒരേയൊരു രാജ്യത്തെക്കുറിച്ച് രോഹിത് ശര്‍മ, അത് പാക്കിസ്ഥാനല്ല

ഐപിഎല്ലിനെ കുറിച്ചും ഹെയ്ഡന്‍ വാചലനായി. വിദേശ താരങ്ങളില്ലാത്ത ഐപിഎല്ലിനെ കുറിച്ച് ചിന്തിക്കാനാവില്ലെന്നാണ് ഹെയ്ഡന്‍ പറഞ്ഞത്. ''ഐപിഎല്ലിന്റെ നിലവാരം ഉയര്‍ത്തുന്നില്‍ വിദേശ താരങ്ങള്‍ വലിയ പങ്കുണ്ട്. അതുകൊണ്ട് അവരില്ലാത്ത ഐപിഎല്ലിനെ കുറിച്ച് ചിന്തിക്കാനാവില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിദേശ താരങ്ങളെ പങ്കെടുപ്പിക്കാന്‍ കഴിയില്ല. പല രാജ്യങ്ങളും ലോക്ക്ഡൗണിലാണ്. ഈ സാഹചര്യം പരിഗണിച്ച് ഇന്ത്യന്‍ താരങ്ങളെ വച്ച് മാത്രം ഐപിഎല്‍ നടത്തിയാല്‍ തെറ്റില്ല.'' ഹെയ്ഡന്‍ പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios