കരിയറിലെ ഏറ്റവും വലിയ രണ്ട് ദു:ഖങ്ങളെക്കുറിച്ച് സച്ചിന്‍

Published : May 16, 2020, 06:25 PM ISTUpdated : May 16, 2020, 06:29 PM IST
കരിയറിലെ ഏറ്റവും വലിയ രണ്ട് ദു:ഖങ്ങളെക്കുറിച്ച് സച്ചിന്‍

Synopsis

കരിയറിലെ ഏറ്റവും വലിയ ദു:ഖമായി കാണുന്നത്, കുട്ടിക്കാലം മുതലേ തന്റെ ബാറ്റിംഗ് ഹീറോ ആയ സുനില്‍ ഗവാസ്കര്‍ക്കൊപ്പം ബാറ്റ് ചെയ്യാനായില്ല എന്നതാണെന്ന് സച്ചിന്‍ പറഞ്ഞു.

മുംബൈ: കാല്‍ നൂറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറില്‍ തനിക്ക് രണ്ടേ രണ്ട് ദു:ഖങ്ങളേ ഉണ്ടായിട്ടുള്ളൂവെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഒരു സ്പോര്‍ട്സ് വെബ്സൈറ്റിനോട് സംസാരിക്കവെയാണ് സച്ചിന്‍ കരിയിറിലെ ഏറ്റവും വലിയ രണ്ട് ദു:ഖങ്ങളെക്കുറിച്ച് സച്ചിന്‍ മനസു തുറന്നത്.

കരിയറിലെ ഏറ്റവും വലിയ ദു:ഖമായി കാണുന്നത്, കുട്ടിക്കാലം മുതലേ തന്റെ ബാറ്റിംഗ് ഹീറോ ആയ സുനില്‍ ഗവാസ്കര്‍ക്കൊപ്പം ബാറ്റ് ചെയ്യാനായില്ല എന്നതാണെന്ന് സച്ചിന്‍ പറഞ്ഞു. സുനില്‍ ഗവാസ്കറുടെ കളി കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ ബാറ്റിംഗ് ഹീറോ ആയിരുന്നു അദ്ദേഹം. പക്ഷെ, അദ്ദേഹത്തോടൊപ്പം എനിക്ക് ഒരിക്കലും ക്രീസ് പങ്കിടാനായില്ല എന്നത് ഇപ്പോഴും ദു:ഖമായി അവശേഷിക്കുന്നുവെന്ന് സച്ചിന്‍ പറഞ്ഞു. 1989ല്‍ സച്ചിന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റത്തിന് രണ്ട് വര്‍ഷം മുമ്പെ 1987ല്‍ ഗവാസ്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

Also Read:എല്ലാവരെക്കാളും മുകളില്‍ അവന്‍ തന്നെ; ഏറ്റവും മികച്ച ബാറ്റ്സ്മാനെക്കുറിച്ച് പീറ്റേഴ്സണ്‍

കരിയറിലെ രണ്ടാമത്തെ ദു:ഖം ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരിലൊരാളായ വിവിയന്‍ റിച്ചാര്‍ഡ്സിനെതിരെ കളിക്കാനായില്ല എന്നതാണെന്നും സച്ചിന്‍ പറഞ്ഞു. അതേസമയം, കൗണ്ടി ക്രിക്കറ്റില്‍ റിച്ചാര്‍ഡ്സിനെതിരെ കളിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിനെതിരെ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാനായില്ലെന്നത് ഇപ്പോഴും ദു:ഖമായി അവശേഷിക്കുന്നു. 1991ലാണ് റിച്ചാര്‍ഡ്സ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പക്ഷെ എന്നിട്ടും എനിക്ക് അദ്ദേഹത്തിനെതിരെ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാനായില്ല-സച്ചിന്‍ പറഞ്ഞു.

PREV
click me!

Recommended Stories

'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം
വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം