പൃഥ്വി ഷായെ പുറത്താക്കണം; കടുത്ത വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍

By Web TeamFirst Published Dec 19, 2020, 5:24 PM IST
Highlights

രണ്ടാം ഇന്നിങ്‌സില്‍ നാല് റണ്‍സ് മാത്രമാണെടുത്തത്. രണ്ട് ഇന്നിങ്‌സിലും പൃഥ്വി ബൗള്‍ഡാവുകയായിരുന്നു. ഫീല്‍ഡിങ്ങിനിടെ ഓസീസ് താരം മര്‍നസ് ലബുഷാനെ നല്‍കിയ അനായാസ ക്യാച്ച് നഷ്ടമാക്കുകയും ചെയ്തു.

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും പരാജയമായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷാ. ആദ്യ ഇന്നിങ്‌സില്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ താരം റണ്‍സെടുക്കാതെ പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ നാല് റണ്‍സ് മാത്രമാണെടുത്തത്. രണ്ട് ഇന്നിങ്‌സിലും പൃഥ്വി ബൗള്‍ഡാവുകയായിരുന്നു. ഫീല്‍ഡിങ്ങിനിടെ ഓസീസ് താരം മര്‍നസ് ലബുഷാനെ നല്‍കിയ അനായാസ ക്യാച്ച് നഷ്ടമാക്കുകയും ചെയ്തു.

ഇതോടെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നു. അതില്‍ പ്രധാനി ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ തന്നെയാണ്. അടുത്ത മത്സരങ്ങളില്‍ പൃഥ്വിയെ കളിപ്പിക്കരുതെന്നാണ് ഗവാസ്‌കറുടെ അഭിപ്രായം. ''പേസര്‍മാര്‍ക്കെതിരെ താളം കണ്ടെത്താന്‍ പൃഥ്വിക്ക സാധിക്കുന്നില്ല. അയാളുടെ ടെക്‌നിക്കില്‍ ധാരാളം പ്രശ്‌നങ്ങളുണ്ട്. ബാറ്റിനും പാഡിനും ഇടയില്‍ വലിയ ഗ്യാപ്പാണുള്ളത്. ഐപിഎല്ലിലുടെനീളം മോശം ഫോമിലായിരുന്ന താരത്തെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത് തന്നെ അത്ഭുതമാണ്. മികച്ച ഫോമിലുള്ള കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെ പുറത്തിരുത്തിയാണ് പൃഥ്വിക്ക് അവസരം നല്‍കിയത്. എന്നാല്‍ സെലക്റ്റര്‍മാരുടെ തീരുമാനത്തോട് നീതി പുലര്‍ത്താന്‍ സാധിച്ചില്ല. അതുകൊണ്ടുതന്നെ അടുത്ത ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് ഉചിതം.'' ഗവാസ്‌കര്‍ കുറ്റപ്പെടുത്തി.  

ആദ്യ ഇന്നിങ്‌സില്‍ ബൗള്‍ഡായപ്പോള്‍ തന്നെ പൃഥ്വിയുടെ ടെക്‌നിക്കിലെ അപാകതയെ കുറിച്ച് ഗവാസ്‌കര്‍ പറഞ്ഞിരുന്നു. അടുത്ത ടെസ്റ്റില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് ആദ്യ ടെസ്റ്റിന്റെ ഫലം നല്‍കുന്ന സൂചനകള്‍. പൃഥ്വിക്ക് പകരം കെ എല്‍ രാഹുല്‍ ടീമിലെത്തിയേക്കും. നാട്ടിലേക്ക് മടങ്ങുന്ന ക്യാപ്റ്റന്‍ വിരാട് കോലിക്ക് പകരം ഗില്ലും ടീ്മിലെത്തുമെന്നാണ് അറിയുത്. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാ

click me!