ഒരു സെഞ്ചുറി പോലുമില്ല, നായകനായും നാണക്കേട്; 2020 കോലിക്ക് നിരാശ വര്‍ഷം

By Web TeamFirst Published Dec 19, 2020, 3:15 PM IST
Highlights

2008ല്‍ അരങ്ങേറ്റം കുറിച്ച ശേഷം കോലിക്ക് ശതകമില്ലാത്ത ആദ്യ വര്‍ഷമാണിത്. 

അഡ്‌ലെയ്‌ഡ്: ക്രിക്കറ്റ് കരിയറില്‍ വിരാട് കോലിക്ക് അത്ര നല്ല വര്‍ഷമല്ല 2020. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ചുറി പോലുമില്ലാതെയാണ് കോലി ഈ വര്‍ഷം അവസാനിപ്പിച്ചിരിക്കുന്നത്. 2008ല്‍ അരങ്ങേറ്റം കുറിച്ച ശേഷം കോലിക്ക് ശതകമില്ലാത്ത ആദ്യ വര്‍ഷമാണിത്. 

ഓസ്‌ട്രേലിയക്കെതിരായ അഡ്‌ലെയ്‌ഡ് ടെസ്റ്റില്‍ രണ്ടിന്നിംഗ്‌സിലും കോലിക്ക് മൂന്നക്കം കാണാനാകാതെ വന്നതോടെയാണിത്. ആദ്യ ഇന്നിംഗ്‌സില്‍ 74 റണ്‍സില്‍ റണ്ണൗട്ടായപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ നാല് റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകന് നേടാനായത്. ഈ വര്‍ഷം ഇനി കോലിക്ക് മത്സരങ്ങളില്ല.

36! ടെസ്റ്റ് ചരിത്രത്തില്‍ ടീമിന്‍റെ ഏറ്റവും കുറഞ്ഞ സ്‌കോര്‍; നാണംകെട്ട് കോലിപ്പട

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ ഒരെണ്ണം ഈ വര്‍ഷം അവസാനിക്കും മുമ്പാണ്. എന്നാല്‍ 26-ാം തീയതി ആരംഭിക്കുന്ന ഈ മത്സരത്തില്‍ കോലി ഇല്ലാതെയാണ് ഇന്ത്യയിറങ്ങുക. അഡ്‌ലെയ്‌ഡ് ടെസ്റ്റ് പൂര്‍ത്തിയായതോടെ കോലി നാട്ടിലേക്ക് തിരിക്കുന്നതിനാലാണിത്. 

നാണക്കേടുകളുടെ നീണ്ട പട്ടിക; അപമാനഭാരത്തില്‍ ഇന്ത്യയുടെ കുഞ്ഞന്‍ സ്‌കോര്‍

കൊവിഡ് മഹാമാരി കാരണം ഈ വര്‍ഷം ഒന്‍പത് ഏകദിനങ്ങളും മൂന്ന് ടെസ്റ്റുകളും 10 ടി20കളും മാത്രമാണ് കോലിക്ക് കളിക്കാനായത്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ 89 റണ്‍സാണ് ഇന്ത്യന്‍ നായകന്‍റെ ഉയര്‍ന്ന സ്‌കോര്‍. 

പിങ്ക് പന്തില്‍ അങ്കം തോറ്റ് ഇന്ത്യ; അഡ്‌ലെയ്‌ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ത്രില്ലര്‍ ജയം

നായകന്‍ എന്ന നിലയിലും മോശം വര്‍ഷമാണ് കോലിക്ക് അവസാനിക്കുന്നത്. 1981ന് ശേഷം ആദ്യമായി തുടര്‍ച്ചയായ അഞ്ച് ഏകദിനങ്ങളില്‍ ഇന്ത്യ തോറ്റു. മൂന്നെണ്ണം ന്യൂസിലന്‍ഡിലും രണ്ടെണ്ണം ഓസ‌ട്രേലിയന്‍ മണ്ണിലുമായിരുന്നു. അഡ്‌ലെയ്‌ഡ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ 36 റണ്‍സില്‍ പുറത്തായതോടെ ക്രിക്കറ്റിന്‍റെ വലിയ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന നാണക്കേടും പേരിലായി. 

ഒരു ബാറ്റ്‌സ്മാനും പിടിച്ചുനില്‍ക്കാനുള്ള മനസ് കാണിച്ചില്ല; നാണംകെട്ട തോല്‍വിയില്‍ കുറ്റപ്പെടുത്തലുമായി കോലി

click me!