
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലും നിരാശപ്പെടുത്തിയതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരമിക്കണമെന്ന ആവശ്യത്തിന് ശക്തി കൂടുകയാണ്. നാലാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ ഓപ്പണറായി തിരിച്ചെത്തിയെങ്കിലും രോഹിത് മൂന്ന് റണ്‍സെടുത്ത് പുറത്തായിരുന്നു. ഇതിനിടെ അടുത്ത ടെസ്റ്റിനുള്ള ടീമില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ട മറ്റൊരു താരത്തിന്‍റെ പേരുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ നായകന്‍ സുനില്‍ ഗവാസ്കര്‍.
മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സില്‍ വിക്കറ്റൊന്നും വീഴ്ത്താനാവാതിരുന്ന പേസര്‍ മുഹമ്മദ് സിറാജിനെയാണ് ടീമില്‍ നിന്ന് ഒഴിവാക്കണണെന്ന് ഗവാസ്കര്‍ ആവശ്യപ്പെട്ടത്. വിശ്രമം നല്‍കുന്നുവെന്ന പേരില്‍ മാറ്റി നിര്‍ത്തുകയല്ല, ഒഴിവാക്കുന്നു എന്ന് ധൈര്യമായി പറഞ്ഞ് തന്നെ സിറാജിനെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ഗവാസ്കര്‍ കമന്‍ററിക്കിടെ പറഞ്ഞു.
സിറാജിന് കുറച്ച് വിശ്രമം ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു, വിശ്രമം എന്നു പറഞ്ഞാല്‍ ശരിക്കുള്ള വിശ്രമമല്ല, മികച്ച പ്രകടനം നടത്താത്തുകൊണ്ട് നിങ്ങളെ ഒഴിവാക്കുന്നു എന്ന് പറഞ്ഞ് തന്നെ അവനെ ഒഴിവാക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ചിലസമയം, നിങ്ങൾ ധൈര്യത്തോടെ അക്കാര്യങ്ങള്‍ തുറന്നു പറയേണ്ടിവരും. നിന്‍റെ പ്രകടനം നിലവാരത്തിനൊത്ത് ഉയരുന്നില്ല, അതുകൊണ്ട് ഒഴിവാക്കുന്നു എന്ന്. എന്നാല്‍ അത് പറയാതെ വിശ്രമം എന്ന വാക്കുപയോഗിച്ചാല്‍ കളിക്കാര്‍ തെറ്റിദ്ധരിക്കും. അവരുടെ നിലവാരം ഒന്നും മെച്ചപെടേണ്ടകാര്യമില്ലെന്ന് കരുതും-ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലാകെ ഓവറില്‍ 4.07 റണ്‍സ് വഴങ്ങിയ സിറാജ് പരമ്പരയിലെ തന്നെ മോശം ഇക്കോണമി റേറ്റിലാണ് പന്തെറിയുന്നത്. മെല്‍ബണില്‍ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സില്‍ 23 ഓവര്‍ എറിഞ്ഞ സിറാജ് 122 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായിരുന്നില്ല. സിഡ്നി ടെസ്റ്റില്‍ സിറാജിന് പകരം ഹര്‍ഷിത് റാണയെ തിരിച്ചുകൊണ്ടുവരികയോ പ്രസിദ്ധ് കൃഷ്ണക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുകയോ ആണ് ഇന്ത്യ ചെയ്യേണ്ടതെന്നും ഗവാസ്കര്‍ പറഞ്ഞു.
ഔട്ടായി മടങ്ങുമ്പോള്‍ വിരാട് കോലിയെ കൂവി മെൽബണിലെ കാണികള്‍, രോഷമടക്കാനാവാതെ നോക്കിപേടിപ്പിച്ച് കോലി
അത് ചെയ്യുമ്പോള്‍ തന്നെ സിറാജിനോട് ടീമില്‍ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള കാരണം വ്യക്തമായി പറയണമെന്നും രണ്ട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സിറാജിനും ആകാശ് ദീപിനും പകരം ഹര്‍ഷിതിനെയും പ്രസിദ്ധ് കൃഷ്ണയെയും കളിപ്പിക്കാമെന്നും ഗവാസ്കര്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!