പ്രകടനമല്ല, സഹതാരങ്ങളോടുള്ള പെരുമാറ്റമാണ് പ്രധാനം, ക്യാപ്റ്റൻ ഗില്ലിന് മുന്നറിയിപ്പുമായി മുന്‍ താരം

Published : May 27, 2025, 11:46 AM IST
പ്രകടനമല്ല, സഹതാരങ്ങളോടുള്ള പെരുമാറ്റമാണ് പ്രധാനം, ക്യാപ്റ്റൻ ഗില്ലിന് മുന്നറിയിപ്പുമായി മുന്‍ താരം

Synopsis

സഹതാരങ്ങളോട് ക്യാപ്റ്റൻ ഏങ്ങനെ പെരുമാറുന്നു എന്നതാണ് ഏറ്റവും പ്രധാനം. സഹതാരങ്ങളുടെ പിന്തുണയും ബഹുമാനവും നേടുന്ന തീരുമാനങ്ങളും സമീപനങ്ങളും ഉണ്ടെങ്കിൽ മാത്രമേ ക്യാപ്റ്റന്‍റെ റോളിൽ വിജയിക്കാൻ കഴിയൂ

മുംബൈ: ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് മുന്നറിയിപ്പുമായി മുൻനായകൻ സുനിൽ ഗാവസ്കർ. ഇന്ത്യൻ ടീമിൽ സ്ഥാനം നേടുന്നതുപോലെ എളുപ്പമല്ല ക്യാപ്റ്റന്‍റെ ചുമതലയെന്ന് ഗാവസ്കർ ഓർമ്മിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നേരിടുന്നത് വലിയ സമ്മർദമാണ്. ടീമിലെ ഒരംഗം മാത്രമാണെങ്കിൽ ഈ സമ്മർദം ഉണ്ടാവില്ലെന്നും ഗവാസ്കര്‍ പറഞ്ഞു.

സഹതാരങ്ങളോട് ക്യാപ്റ്റൻ ഏങ്ങനെ പെരുമാറുന്നു എന്നതാണ് ഏറ്റവും പ്രധാനം. സഹതാരങ്ങളുടെ പിന്തുണയും ബഹുമാനവും നേടുന്ന തീരുമാനങ്ങളും സമീപനങ്ങളും ഉണ്ടെങ്കിൽ മാത്രമേ ക്യാപ്റ്റന്‍റെ റോളിൽ വിജയിക്കാൻ കഴിയൂ. ടീമിലെ അംഗം മാത്രമായിരിക്കുമ്പോള്‍ നിങ്ങളോട് അടുപ്പമുള്ളവരോട് മാത്രമെ നിങ്ങള്‍ സാധാരണയായി സംസാരിക്കു. എന്നാല്‍ ക്യാപ്റ്റനാവുമ്പോള്‍ അത് പറ്റില്ല. എല്ലാ കളിക്കാരുടെയും ബഹുമാനം പിടിച്ചുപറ്റാനാകണം. ക്യാപ്റ്റന്‍റെ പ്രകടനത്തെക്കാള്‍ പെരുമാറ്റം പ്രധാനമാകുമെന്നും ഗാവസ്കർ സ്പോര്‍ട്സ് ടോക്കിനോട് പറഞ്ഞു.

25കാരനായ ഗിൽ ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ അഞ്ചാമത്തെ ക്യാപ്റ്റനാണ്. വിരമിച്ച രോഹിത് ശർമ്മയ്ക്ക് പകരമാണ് സെലക്ടർമാർ ഗില്ലിനെ ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. അടുത്തമാസം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലാണ് നായകനായി ഗില്ലിന്‍റെ അരങ്ങേറ്റം. 20ന് ലീഡ്സിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രീ ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്.

ഇന്ത്യ vs ഇംഗ്ലണ്ട് ടെസ്റ്റ് മത്സരക്രമം

ഒന്നാം ടെസ്റ്റ്, 20–24 ജൂൺ 2025 - ഹെഡിംഗ്ലി, ലീഡ്സ്
രണ്ടാം ടെസ്റ്റ്, 2–6 ജൂലൈ 2025 - എഡ്ജ്ബാസ്റ്റൺ, ബർമിംഗ്ഹാം
മൂന്നാം ടെസ്റ്റ്, 10–14 ജൂലൈ 2025 - ലോർഡ്സ്, ലണ്ടൻ
നാലാം ടെസ്റ്റ്, 23–27 ജൂലൈ 2025 - ഓൾഡ് ട്രാഫോർഡ്, മാഞ്ചസ്റ്റർ
അഞ്ചാം ടെസ്റ്റ്, 31 ജൂലൈ 2025 - ഓവൽ, ലണ്ടൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍