ഫെര്‍ഗൂസണ് അരങ്ങേറ്റം! നിര്‍ണായക പോരില്‍ ഹൈദരാബാദിനെതിരെ ആര്‍സിബിക്ക് ടോസ്; സിറാജും മാക്‌സ്‌വെല്ലും പുറത്ത്

By Web TeamFirst Published Apr 15, 2024, 7:15 PM IST
Highlights

മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ പുറത്തായി. ലോക്കി ഫെര്‍ഗൂസണ്‍ ഇന്ന് ആര്‍സിബിക്കായി അരങ്ങേറും. ഹൈദരബാദ് മാറ്റമൊന്നും വരുത്തിയിട്ടില്ല.

ബംഗളൂരു: സണ്‍റൈസേഴ്‌സ്  ഹൈദരാബാദിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരൂ ആദ്യം ബാറ്റ് ചെയ്യും. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ഹൈദരബാദിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മാറ്റങ്ങളുമായിട്ടാണ് ആര്‍സിബി ഇറങ്ങിയിട്ടുള്ളത്. മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ പുറത്തായി. ലോക്കി ഫെര്‍ഗൂസണ്‍ ഇന്ന് ആര്‍സിബിക്കായി അരങ്ങേറും. ഹൈദരബാദ് മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), വില്‍ ജാക്ക്സ്, രജത് പടീദാര്‍, സൗരവ് ചൗഹാന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, വിജയ്കുമാര്‍ വൈശാക്, റീസ് ടോപ്ലി, ലോക്കി ഫെര്‍ഗൂസണ്‍, യാഷ് ദയാല്‍.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, എയ്ഡന്‍ മര്‍ക്രം, നിതീഷ് റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനദ്കട്ട്, ടി നടരാജന്‍.

ആറു കളിയില്‍ അഞ്ചിലും തോറ്റ ബംഗലൂരുവിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയിക്കാതെ രക്ഷയില്ല. റണ്ണടിച്ചുകൂട്ടുന്ന ഒറ്റയാന്‍ കോലിയെ മാറ്റിനിര്‍ത്തിയാല്‍ നിരാശയുടെ കൂടാരമാണ് ആര്‍സിബി. ഡുപ്ലസിയുടെയും കാര്‍ത്തിക്കിന്റെയും ലോംറോറിന്റെയുമെല്ലാം ചെറുമിന്നലാട്ടം കണ്ടെങ്കിലും ആരും സ്വന്തം മികവിന്റെ അടുത്തുപോലുമെത്തുന്നില്ല. മുനയൊടിഞ്ഞ ബൌളര്‍മാരാകട്ടെ ആര്‍സിബിയുടെ നേരിയ പ്രതീക്ഷകളും തല്ലുവാങ്ങികൂട്ടി തീര്‍ക്കുന്നു. റണ്ണൊഴുക്ക് നിയന്ത്രിക്കാനോ വിക്കറ്റ് വീഴ്ത്താനോ കഴിയുന്നില്ല.

മറുവശത്ത് സണ്‍റൈസേഴ്‌സിന്റെ അക്കൗണ്ടില്‍ അഞ്ച് കളികളില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമാണുള്ളത്. റണ്‍സില്‍ ആശങ്കയില്ല. ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം, അഭിഷക് ശര്‍മ എന്നിവര്‍ക്കൊപ്പം തകര്‍ത്തടിക്കാന്‍ പുതിയ കണ്ടെത്തലായ നിതീഷ് റെഡ്ഡിയുമുണ്ട്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ഭുവനേശ്വര്‍ കുമാര്‍, നടരാജന്‍ എന്നിവരുള്‍പ്പെട്ട പേസര്‍മാരും ഭേദപ്പെട്ട് പന്തെറിയുമ്പോള്‍ മികച്ച സ്പിന്നര്‍മാരുടെ അഭാവം ഹൈദരാബാദിനെ അലട്ടുന്നുണ്ട്.

ഇരുടീമും ഇതുവരെ 23 കളിയില്‍ ഏറ്റുമുട്ടിയപ്പോള്‍ പന്ത്രണ്ടില്‍ ഹൈദരാബാദും പത്തില്‍ ബംഗലൂരുവും ജയിച്ചു. ഒരുകളി ഫലമില്ലാതെ ഉപേക്ഷിച്ചു.

click me!