
സൂറത്ത്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് 1.04 കാരറ്റ് ഡയമണ്ട് ബാറ്റ് സമ്മാനിക്കാന്‍ സൂറത്തിലെ വ്യവസായി. കോലിയോടുള്ള തന്റെ ആരാധന കാണിക്കാനാണ് സൂറത്തില്‍ നിന്നുള്ള വ്യവസായി ബാറ്റ് സമ്മാനിക്കുക. ഡയമണ്ട് വ്യവസായിയായ അദ്ദേഹം പ്രത്യേകം രൂപകല്‍പന ചെയ്ത ബാറ്റാണ് കോലിക്ക് നല്‍കുന്നത്. യഥാര്‍ത്ഥ വജ്രത്തിന്റെ ബാറ്റിന്റെ വലിപ്പം 11 മില്ലീമീറ്ററും 5 മില്ലീമീറ്ററും ആണ്. വജ്രം ഒറ്റക്കഷണമാണെന്നും പ്രകൃതിദത്തമാണെന്നും കമ്പനിയുടെ ഡയറക്ടര്‍ ഉത്പല്‍ മിസ്ത്രി പറഞ്ഞു. ഏകദേശം പത്ത് ലക്ഷം രൂപ വിലവരും ബാറ്റിന്.
കഴിഞ്ഞ ദിവസമാണ് കോലി ലോക ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയത്. 15 വര്‍ഷം കൊണ്ട് 53.63 ശരാശരിയില്‍ 25582 റണ്‍സാണ് കോലി നേടിയത്. ഇതില്‍ 76 സെഞ്ചുറികളും ഉള്‍പ്പെടും. 2008ലെ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിന് പിന്നാലെയാണ് ശ്രീലങ്കയ്‌ക്കെതിരെ കോലി അരങ്ങേറ്റം കുറിച്ചത്. ശേഷം കോലിയോളം രാജ്യാന്തര റണ്‍സും സെഞ്ചുറികളും പുരസ്‌കാരങ്ങളും മറ്റാരും നേടിയിട്ടില്ല. 2008 മുതല്‍ ലോക ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ താരം കോലിയാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ സമകാലീകരൊക്കെ പിറകില്‍.
ഏകദിന റണ്‍സ്, ടി20 റണ്‍സ്, കൂടുതല്‍ ഇരട്ട ശതകങ്ങള്‍, കൂടുതല്‍ ശതകങ്ങള്‍, കൂടുതല്‍ ഫിഫ്റ്റികള്‍, ഐസിസി ചാമ്പ്യന്‍ഷിപ്പ് റണ്‍സ്, ഐസിസി പുരസ്‌കാരങ്ങള്‍, കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച്, കൂടുതല്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങള്‍ എന്നിവയെല്ലാം കോലി സ്വന്തം പേരിലാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ 111 മത്സരങ്ങളില്‍ 29 വീതം സെഞ്ചുറികളും അര്‍ധസെഞ്ചുറികളും പേരിലുള്ള കോലി 8676 റണ്‍സും കീശയിലിട്ടു.
സഞ്ജുവല്ല! അടുത്ത ധോണിയോ യുവരാജോ ആവാം അവന്; 25കാരന്റെ പേര് പറഞ്ഞ് മുന്‍ താരം
275 ഏകദിനങ്ങളില്‍ 46 സെഞ്ചുറികളും 65 ഫിഫ്റ്റികളും ഉള്‍പ്പെടെ 12898 റണ്‍സ് കോലിക്കുണ്ട്. 115 ടി20 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും 37 അര്‍ധസെഞ്ചുറികളും ഉള്‍പ്പടെ 4008 റണ്‍സും കോലി സ്വന്തമാക്കി. ഐപിഎല്ലിലും മികച്ച റെക്കോര്‍ഡാണ് താരത്തിന്. ഐപിഎല്ലില്‍ 237 മത്സരങ്ങളില്‍ 7263 റണ്‍സാണ് കോലിയുടെ സമ്പാദ്യം. സമകാലിക ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റുകളും പരിഗണിച്ചാല്‍ കോലിയോളം മികച്ച മറ്റൊരു ബാറ്ററില്ല എന്നതാണ് വസ്തുത.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!