'പിന്തുണച്ചവരോടുള്ള നന്ദി പ്രകാശനം'; സുരേഷ് റെയ്നയുടെ ആത്മകഥ 'ബിലീവ്' പുറത്തിറങ്ങി

By Web TeamFirst Published Jun 14, 2021, 8:35 PM IST
Highlights

ആത്മകഥയുടെ പ്രകാശനത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്‍ഡ് എന്‍റര്‍ടെയ്ന്‍മെന്‍റ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കല്‍റയുമായി റെയ്ന പ്രത്യേക അഭിമുഖത്തില്‍ സംസാരിച്ചു. തന്‍റെ ക്രിക്കറ്റ് ജീവിതം കെട്ടിപ്പടുക്കുന്നതില്‍ ഒരുപാട് പേര്‍ ഒപ്പം നിന്നിട്ടുണ്ടെന്ന് റെയ്ന അഭിമുഖത്തില്‍ പറഞ്ഞു.

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ആത്മകഥ 'ബിലീവ്' പുറത്തിറങ്ങി. തന്‍റെ കരിയറില്‍ സംഭവിച്ചതും തന്നെ സ്വാധീനിച്ചതുമായ എല്ലാ കാര്യങ്ങളും പുസ്തകത്തില്‍ റെയ്ന വിശദീകരിക്കുന്നുണ്ട്. തന്‍റെ ക്രിക്കറ്റ് ജീവിതത്തില്‍ സംഭവിച്ച്, ഇതുവരെ തുറന്ന് പറയാത്ത കാര്യങ്ങളും ഒപ്പം കളിച്ച താരങ്ങളുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവരണങ്ങളും ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ആത്മകഥയുടെ പ്രകാശനത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്‍ഡ് എന്‍റര്‍ടെയ്ന്‍മെന്‍റ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കല്‍റയുമായി റെയ്ന പ്രത്യേക അഭിമുഖത്തില്‍ സംസാരിച്ചു. തന്‍റെ ക്രിക്കറ്റ് ജീവിതം കെട്ടിപ്പടുക്കുന്നതില്‍ ഒരുപാട് പേര്‍ ഒപ്പം നിന്നിട്ടുണ്ടെന്ന് റെയ്ന അഭിമുഖത്തില്‍ പറഞ്ഞു. 

ആത്മകഥ എഴുതുന്നതിന്‍റെ കാരണം തന്നെ അവരോടെല്ലാം നന്ദി പറയുന്നതിനായാണ്. ഒരു ക്രിക്കറ്റ് താരമാകാന്‍ നടത്തിയ പ്രയത്നങ്ങളെ കുറിച്ചും റെയ്ന് വിശദീകരിച്ചു. ഒപ്പം മഹേന്ദ്ര സിംഗ് ധോണിയുമായി ഉണ്ടായ ബന്ധത്തെ കുറിച്ചും കരിയര്‍ മികച്ചതാക്കാന്‍ രാഹുല്‍ ദ്രാവിഡ് നല്‍കിയ സഹായങ്ങളെ കുറിച്ചുമെല്ലാം റെയ്ന തുറന്ന് പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!