
സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി ടീം അംഗങ്ങൾ തമ്മിലുള്ള സന്നാഹ മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങി രവീന്ദ്ര ജഡേജ. പരിശീലന മത്സരത്തിന്റെ മൂന്നാം ദിനം 74 പന്തിൽ 54 റൺസടിച്ചാണ് ജഡേജ ബാറ്റിംഗിൽ തിളങ്ങിയത്. രണ്ടാം ദിനം ബൗളിംഗിൽ മൂന്നു വിക്കറ്റുമായി ജഡേജ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തു.
സന്നാഹത്തിന്റെ ആദ്യദിനം 94 പന്തിൽ 121 റൺസടിച്ച റിഷബ് പന്താണ് ബാറ്റിംഗിൽ തിളങ്ങിയത്. ശുഭ്മാൻ ഗിൽ 85 റൺസടിച്ചു. ഈ മാസം മൂന്നിന് സതാംപ്ടണിലെത്തിയ ഇന്ത്യൻ ടീം ക്വാറന്റീനിലാണ്. 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയശേഷം ഇന്ത്യൻ ടീം 18ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാനിറങ്ങും.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചാണ് ന്യൂസിലൻഡ് ഫൈനലിനിറങ്ങുന്നത്. ഇംഗ്ലീഷ് സാഹചര്യങ്ങലുമായി പൊരുത്തപ്പെട്ടാൻ കൂടുതൽ സമയം ലഭിച്ച ന്യൂസിലൻഡിന് ഫൈനലിൽ മുൻതൂക്കം ലഭിക്കുമെന്ന് തിരിച്ചറിഞ്ഞാണ് ഇന്ത്യൻ ടീം ക്വാറന്റീനിൽ കഴിയുമ്പോൾ തന്നെ സന്നാഹമത്സരം കളിക്കാന്ഡ തയാറായത്. ഇംഗ്ലണ്ടിനെതിരായ പരമ്പര ജയത്തോടെ ന്യൂസിലൻഡ് ഇന്ത്യയെ പിന്തള്ളി ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!