അവനില്ലെങ്കില്‍ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ ഇന്ത്യക്ക് കഴിയില്ല, തുറന്നു പറ‌ഞ്ഞ് സുരേഷ് റെയ്ന

By Web TeamFirst Published Jan 26, 2023, 1:48 PM IST
Highlights

റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായതിനാല്‍ മധ്യനിരയില്‍ ഒഴിവുവരുന്ന ബാറ്റിംഗ് സ്ഥാനത്തേക്കാണ് സൂര്യകുമാര്‍ എത്തുന്നത്. ടി20 ക്രിക്കറ്റിലെ വീരോചിട പ്രകടനങ്ങള്‍ ഇതുവരെ ഏകദിനത്തില്‍ ആവര്‍ത്തിക്കാന്‍ സൂര്യക്ക് കഴിഞ്ഞിട്ടില്ലെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ സൂര്യ സെഞ്ചുറിയും ഡബിള്‍ സെഞ്ചുറിയുമെല്ലാം നേടുമെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര നേടി ടി20 പരമ്പരയും തൂത്തുവാരാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. 27ന് ആരംഭിക്കുന്ന ടി20 പരമ്പരയില്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും കളിക്കാത്തതിനാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 താരമായി തെരഞ്ഞെടുക്കപ്പെട്ട സൂര്യകുമാര്‍ യാദവാണ്. ടി20 പരമ്പരക്ക് ശേഷം അടുത്ത മാസം തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും സൂര്യകുമാര്‍ യാദവിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായതിനാല്‍ മധ്യനിരയില്‍ ഒഴിവുവരുന്ന ബാറ്റിംഗ് സ്ഥാനത്തേക്കാണ് സൂര്യകുമാര്‍ എത്തുന്നത്. ടി20 ക്രിക്കറ്റിലെ വീരോചിട പ്രകടനങ്ങള്‍ ഇതുവരെ ഏകദിനത്തില്‍ ആവര്‍ത്തിക്കാന്‍ സൂര്യക്ക് കഴിഞ്ഞിട്ടില്ലെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ സൂര്യ സെഞ്ചുറിയും ഡബിള്‍ സെഞ്ചുറിയുമെല്ലാം നേടുമെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന.

കെ എല്‍ രാഹുലിന് ധോണിയുടെ വിവാഹ സമ്മാനം 80 ലക്ഷത്തിന്‍റെ ബൈക്ക്, കോലി നല്‍കിയത് 2.70 കോടി രൂപയുടെ കാര്‍

അയാളുടെ നിലവിലെ ഫോം വെച്ചു നോക്കിയാല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കേണ്ട താരമാണയാള്‍. കാരണം, അവനില്ലായിരുന്നെങ്കില്‍ മൂന്ന് ഫോര്‍മാറ്റിലും ഇതുപോലെ തിളങ്ങാന്‍ ഇന്ത്യക്കാവുമായിരുന്നില്ല. കാരണം, അയാള്‍ പുറത്തെടുക്കുന്ന പ്രകടനങ്ങളും വൈവിധ്യമാര്‍ന്ന ഷോട്ടുകളും ഓരോ ഷോട്ടും കളിക്കുന്ന രീതിയും നിര്‍ഭയനായി കളിക്കാന്‍ കഴിയുന്നതും ഗ്രൗണ്ടിന്‍റെ മുക്കും മൂലയുമെല്ലാം ഉപയോഗപ്പെടുത്തുന്നതുമെല്ലാംഅസാമാന്യ മികവോടെയാണെന്ന് വയാകോം 18ന് നല്‍കിയ അഭിമുഖത്തില്‍ ആകാശ് ചോപ്രയോട് സംസാരിക്കവെ റെയ്ന പറഞ്ഞു.

അയാള്‍ മുംബൈയില്‍ നിന്ന് വരുന്ന കളിക്കാരനാണ്. അതുകൊണ്ടു തന്നെ ചുവന്ന പന്തില്‍ എങ്ങനെ കളിക്കണമെന്ന് അയാള്‍ക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ടെസ്റ്റില്‍ തിളങ്ങിയാല്‍ ഏകദിന ക്രിക്കറ്റിലും തിളങ്ങാന്‍ സൂര്യക്കാവും. അതിനുള്ള വലിയ അവസരമാണ് ഇപ്പോള്‍ മുന്നിലുള്ളത്. ഓസ്ട്രേലിയക്കെതിരെ അയാള്‍ ഒന്നില്‍ കൂടുതല്‍ സെഞ്ചുറികളും ഡബിള്‍ സെഞ്ചുറിയും നേടുമെന്നാണ് ഞാന്‍ കരുതുന്നത്-റെയ്ന പറഞ്ഞു. അടുത്ത മാസം ഒമ്പതിന് നാഗ്പൂരിലാണ് ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ്.

click me!