വനിതാ ഐപിഎല്‍ ക്രിക്കറ്റില്‍ മാറ്റം കൊണ്ടുവരും; പിന്തുണയുമായി ഓസ്‌ട്രേലിയന്‍ താരം

By Web TeamFirst Published Jan 26, 2023, 1:06 PM IST
Highlights

അഹമ്മദാബാദ്, മുംബൈ, ബംഗളൂരു, ദില്ലി, ലഖ്നൗ നഗരങ്ങളാണ് ടീമുകള്‍ തെരഞ്ഞെടുത്തത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ വന്‍മാറ്റങ്ങളുണ്ടാക്കിയ ഐപിഎല്‍ പോലെ വനിതാ ക്രിക്കറ്റിലും കുതിച്ചുചാട്ടമുണ്ടാകുമെന്ന് ഓസ്ട്രേലിയന്‍ താരം അലീസ ഹീലി അഭിപ്രായപ്പെട്ടു.

മുംബൈ: വനിതാ ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റമാണ് വനിതകളുടെ ഐപിഎല്ലിലൂടെ വരാന്‍ പോകുന്നത്. യുവതാരങ്ങള്‍ക്കും വലിയ അവസരമാകും വനിതാ ഐപിഎല്‍. പുരുഷതാരങ്ങള്‍ മാറ്റുരയ്ക്കുന്ന ഐപിഎല്‍ പതിനാറാം സീസണിലേക്ക് കടക്കുമ്പോഴാണ് പ്രഥമ വനിതാ ഐപിഎല്ലിന് കളമൊരുങ്ങുന്നത്. വര്‍ഷങ്ങളായി വനിതാ ഐപിഎല്ലിന്റെ പ്രാധാന്യം ചര്‍ച്ചയാകുന്നുണ്ടെങ്കിലും മടിച്ചുനിന്ന ബിസിസിഐയെ പോലും ഞെട്ടിച്ചു വനിതാ ടീമുകള്‍ക്കായി മുന്നോട്ടുവന്ന ഫ്രാഞ്ചൈസികളുടെ താല്‍പര്യം.

അഹമ്മദാബാദ്, മുംബൈ, ബംഗളൂരു, ദില്ലി, ലഖ്നൗ നഗരങ്ങളാണ് ടീമുകള്‍ തെരഞ്ഞെടുത്തത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ വന്‍മാറ്റങ്ങളുണ്ടാക്കിയ ഐപിഎല്‍ പോലെ വനിതാ ക്രിക്കറ്റിലും കുതിച്ചുചാട്ടമുണ്ടാകുമെന്ന് ഓസ്ട്രേലിയന്‍ താരം അലീസ ഹീലി അഭിപ്രായപ്പെട്ടു. മാര്‍ച്ചില്‍ നടക്കേണ്ട ടൂര്‍ണമെന്റിനായി താരലേലം അടുത്തമാസം നടക്കും. 12 കോടി രൂപയായിരിക്കും ഓരോ ടീമിനും ചെലവഴിക്കാവുന്ന തുക. 15 മുതല്‍ 18 വരെ താരങ്ങളെടീമുകള്‍ക്ക് തെരഞ്ഞെടുക്കാം.

അഞ്ച് വിദേശ താരങ്ങളെ കളിപ്പിക്കാം. 22 മത്സരങ്ങളാണ് പ്രഥമസീസണിലുണ്ടാവുക. അഞ്ച് ടീമുകളില്‍ കൂടുതല്‍ പോയിന്റുമായി മുന്നിലെത്തുന്ന ടീമിന് ഫൈനലിലേക്ക് നേരിട്ട് പ്രവേശനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ പ്ലേഓഫില്‍ ഏറ്റുമുട്ടും. 4670 കോടി രൂപയുടെ ലേലത്തിലൂടെ ലോകത്തിലെ പ്രമുഖ പുരുഷ ടി20 ലീഗുകളെയാണ് മൂല്യത്തില്‍ വനിതാ ഐപിഎല്‍ മറികടന്നത്.

താരങ്ങളുടെ രജിസ്ട്രേഷന്‍ 26 വരെ

ലേലത്തിനായി താരങ്ങള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ജനുവരി 26 ആണ്. ക്യാപ്ഡ്, അണ്‍ക്യാപ്ഡ് താരങ്ങള്‍ക്ക് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. ക്യാപ്ഡ് താരങ്ങളില്‍ 50 ലക്ഷം രൂപ, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെ അടിസ്ഥാന വിലയിലാണ് ലേലംവിളി തുടങ്ങുക. അണ്‍ ക്യാപ്ഡ് താരങ്ങള്‍ക്ക് 20 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വില. ആറ് വിദേശ താരങ്ങള്‍ ഉള്‍പ്പടെ ഓരോ ടീമിനും പതിനെട്ട് താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

കെ എല്‍ രാഹുലിന് ധോണിയുടെ വിവാഹ സമ്മാനം 80 ലക്ഷത്തിന്‍റെ ബൈക്ക്, കോലി നല്‍കിയത് 2.70 കോടി രൂപയുടെ കാര്‍
 

click me!