ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം കേട്ട് റെയ്ന പൊട്ടിക്കരഞ്ഞു, വെളിപ്പെടുത്തി അക്സര്‍

By Web TeamFirst Published Apr 12, 2022, 4:39 PM IST
Highlights

ഡ്രസ്സിംഗ് റൂമിലെത്തി രവി ശാസ്ത്രി എല്ലാവരോടുമായി മഹി വിരമിക്കുകയാണന്ന് പറഞ്ഞപ്പോള്‍ ഞങ്ങളെല്ലാം അന്തം വിട്ടുപോയി. എന്താണ് അദ്ദേഹം പറയുന്നതെന്ന് മനസിലാക്കാന്‍ കുറച്ചു സമയമെടുത്തു. പെട്ടെന്ന് ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം ആക മാറി

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനത്തു നിന്ന് എം എസ് ധോണി(MS Dhoni) വിരമിക്കല്‍ പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായിരുന്നു. 2014ലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ രണ്ടാം ടെസ്റ്റ് മെല്‍ബണില്‍ നടക്കുന്നതിനിടെയായിരുന്നു ധോണിയുടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. അതുവരെ അത് സംബന്ധിച്ച് യാതൊരു സൂചനയും അദ്ദേഹത്തിനോട് അടുത്തവൃത്തങ്ങള്‍ക്ക് പോലും ഉണ്ടായിരുന്നില്ല.

മെല്‍ബണ്‍ ടെസ്റ്റിന്‍റെ രണ്ടാം ദിവസത്തെ കളിക്കുശേഷം ടീം ഡയറക്ടറും പരിശീലകനുമായിരുന്ന രവി ശാസ്ത്രിയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഡ്രസ്സിംഗ് റൂമില്‍ ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത ആദ്യമായി പുറത്തുവിട്ടതെന്ന് അന്ന് ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്ന അക്സര്‍ പട്ടേല്‍ പറഞ്ഞു. രവി ശാസ്ത്രിയുടെ പ്രഖ്യാപനം കേട്ട് എല്ലാവരും വികാരഭരിതരായെന്നും എന്താണ് പറഞ്ഞതെന്ന് മനസിലാവാതെ അന്തംവിട്ടിരുന്നുവെന്നും അക്സര്‍ യുട്യൂബ് ഷോയില്‍ പറഞ്ഞു.

ഡ്രസ്സിംഗ് റൂമിലെത്തി രവി ശാസ്ത്രി എല്ലാവരോടുമായി മഹി വിരമിക്കുകയാണന്ന് പറഞ്ഞപ്പോള്‍ ഞങ്ങളെല്ലാം അന്തം വിട്ടുപോയി. എന്താണ് അദ്ദേഹം പറയുന്നതെന്ന് മനസിലാക്കാന്‍ കുറച്ചു സമയമെടുത്തു. പെട്ടെന്ന് ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം ആക മാറി. എല്ലാവരും നിശബ്ദരായി. റെയ്ന പൊട്ടിക്കരഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാനാകെ അന്തംവിട്ടിരുന്നുപോയി. എനിക്ക് ചുറ്റുമുള്ളവരുടെ കണ്ണെല്ലാം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നത് ചുറ്റും എന്നറിയാതെ ഞാന്‍ വേറേതോ ലോകത്തായിപ്പോയി.

വൃദ്ധിമാന്‍ സാഹ കുരുങ്ങുമോ? മാധ്യമ പ്രവര്‍ത്തകന്‍റെ ഭീഷണി ആരോപണത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക്

എനിക്കെന്താണ് പരയേണ്ടതെന്ന് അറിയില്ലായിരുന്നു. കാരമം ഞാനാദ്യമായിട്ടാണ് മഹി ഭായിയെ കാണുന്നത്. എന്നെ കണ്ട ഉടനെ അദ്ദേഹം പറഞ്ഞത്, ബാപ്പു(അക്സറിന്‍റെ ചെല്ലപ്പേര്) നീ എത്തിയതുകൊണ്ടാണ് എനിക്ക് പോകാന്‍ കഴിഞ്ഞത് എന്ന് പറഞ്ഞു. ഞാനെന്ത് ചെയ്യണമെന്നോ പറയണമമെന്നോ അറിയാതെ നിന്നുപോയി. പിന്നീട് എനിക്ക് കണ്ണീരടക്കാനായില്ല. ഞാനെത്തിയതുകൊണ്ട് അദ്ദേഹം പോകുകയാണെന്ന പറഞ്ഞത് തമാശയായിട്ടാണെന്ന് പറഞ്ഞ് അദ്ദേഹമെന്നെ കെട്ടിപ്പിടിച്ചു-അക്സര്‍ പറഞ്ഞു.

2വിദേശ പരമ്പരകളില്‍ ടെസ്റ്റില്‍ തുടര്‍ തോല്‍വികളെത്തുടര്‍ന്ന് ധോണിയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നെങ്കിലും ധോണി അപ്രതീക്ഷിതമായി പരമ്പരക്കിടയില്‍വെച്ച് വിരമിക്കല്‍ പ്രഖ്യാപിക്കിമെന്ന് അടുത്ത സുഹൃത്തുക്കള്‍ പോലും കരുതിയിരുന്നില്ല. രണ്ടാം ടെസ്റ്റിന്‍റെ മൂന്നാം ദിനമായിരുന്നു ധോണി ടെസ്റ്റില്‍ നിന്ന് ഈ ടെസ്റ്റോടെ വിരമിക്കുമെന്ന വാര്‍ത്താക്കുറിപ്പ് ഔദ്യോഗികമായി ബിസിസിഐ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. പരമ്പരയിലെ പിന്നീടുള്ള ടെസ്റ്റുകളില്‍ വിരാട് കോലിയാണ് ഇന്ത്യയെ നയിച്ചത്.

click me!