Asianet News MalayalamAsianet News Malayalam

വീട് മുഴുവന്‍ അരിച്ചുപെറുക്കി, എന്നിട്ടും അത് കാണാനില്ല; വിലപ്പെട്ട പുരസ്കാരം നഷ്ടമായെന്ന് ജോഫ്ര ആര്‍ച്ചര്‍

കഴിഞ്ഞ ഒരാഴ്ചയായി വീട് മുഴുവന്‍ അരിച്ചു പെറുക്കി തിരഞ്ഞു. എന്നാല്‍ മെഡല്‍ കണ്ടെത്തുന്നതില്‍ മാത്രം വിജയിക്കാനായില്ല. എന്നാലും എനിക്കറിയാം. അത് വീടിനുള്ളില്‍ തന്നെ എവിടെയോ ഉണ്ടെന്ന്

Jofra Archer reveals he has lost his World Cup 2019 medal
Author
London, First Published Apr 25, 2020, 10:14 PM IST

ലണ്ടന്‍: ലോകകപ്പ് കിരീടനേട്ടത്തിനൊപ്പം ലഭിച്ച ലോകകപ്പ് മെഡല്‍ നഷ്ടമായെന്ന് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. പുതിയ ഫ്ലാറ്റിലേക്ക് താമസം മാറിയതിന് പിന്നാലെയാണ് മെഡല്‍ കാണാതായതെന്ന് ആര്‍ച്ചര്‍ പറഞ്ഞു. പുതിയ വീട് അരിച്ചുപെറുക്കി തിരഞ്ഞിട്ടും മെഡല്‍ കണ്ടെത്താനായില്ല. ലോകകപ്പ് മെഡല്‍ ഒരു ഛായാപടത്തില്‍ തൂക്കിയിട്ടിരിക്കുകയായിരുന്നുവെന്നും പുതിയ വീട്ടിലെത്തിയശേഷം ഛായപടം കണ്ടെങ്കിലും മെഡല്‍ അതിലില്ലായിരുന്നുവെന്നും  ആര്‍ച്ചര്‍ പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി വീട് മുഴുവന്‍ അരിച്ചു പെറുക്കി തിരഞ്ഞു. എന്നാല്‍ മെഡല്‍ കണ്ടെത്തുന്നതില്‍ മാത്രം വിജയിക്കാനായില്ല. എന്നാലും എനിക്കറിയാം. അത് വീടിനുള്ളില്‍ തന്നെ എവിടെയോ ഉണ്ടെന്ന് .അതുകൊണ്ടുതന്നെ തിരച്ചില്‍ നിര്‍ത്തില്ല. എന്നാലും തിരഞ്ഞ് തിരഞ്ഞ് തനിക്ക് ശരിക്കും വട്ടായിപ്പോയെന്നും ആര്‍ച്ചര്‍ പറഞ്ഞു.

Jofra Archer reveals he has lost his World Cup 2019 medalഇംഗ്ലണ്ടിന്റെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ആര്‍ച്ചര്‍. സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഫൈനല്‍ പോരാട്ടത്തില്‍ ആര്‍ച്ചര്‍ ഇംഗ്ലണ്ടിനായി സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. ജയിക്കാന്‍ ന്യൂസിലന്‍ഡിന് 16 റണ്‍സായിരുന്നു സൂപ്പര്‍ ഓവറില്‍ വേണ്ടിയിരുന്നത്. എന്നാല്‍ 15 റണ്‍സ് മാത്രം ആര്‍ച്ചര്‍ വഴങ്ങിയതോടെ വീണ്ടും മത്സരം ടൈ ആയി. ഇതോടെ മത്സരത്തില്‍ നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെ കരുത്തില്‍ ഇംഗ്ലണ്ടിനെ ലോക ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കുകയായിരുന്നു.

Also Read: ആദ്യ ലോകകപ്പ് വിക്കറ്റ് മഴയാക്കി; ആര്‍ച്ചര്‍ എറിഞ്ഞിട്ടത് റെക്കോര്‍ഡ്

ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ ഓവര്‍ എറിയേണ്ടിവരുമെന്ന് അവസാന നിമിഷം വരെ തനിക്കറിയില്ലായിരുന്നുവെന്ന് ആര്‍ച്ചര്‍ നേരത്തെ പറഞ്ഞിരുന്നു. ഗ്രൗണ്ടിലിറങ്ങുന്നതുവരെ അതേക്കുറിച്ച് എനിക്കറിയില്ലായിരുന്നു. അതിനര്‍ത്ഥം സൂപ്പര്‍ ഓവര്‍ എറിയാന്‍ എനിക്ക് ആഗ്രമില്ലായിരുന്നുവെന്നല്ല. ടീമിലെ പുതുമുഖങ്ങളിലൊരാളായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ എന്നെ സൂപ്പര്‍ ഓവര്‍ എറിയാന്‍ ഏല്‍പ്പിക്കുമെന്ന് കരുതിയല്ല. അതുകൊണ്ടുതന്നെ സൂപ്പര്‍ ഓവറിനായി ഒന്നും നേരത്തെ പ്ലാന്‍ ചെയ്തിരുന്നില്ലെന്നും ആര്‍ച്ചര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios