മുംബൈക്ക് അഗ്നിപരീക്ഷ; ടോസ് ഭാഗ്യം ആർസിബിക്കൊപ്പം, ഹാര്‍ദിക് പാണ്ഡ്യ പുറത്ത് തന്നെ, നായകനായി ഇന്നും സൂര്യ

Published : May 10, 2026, 07:21 PM IST
Rohit Sharma

Synopsis

ലക്നൗവിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ആര്‍സിബി മുംബൈക്കെതിരെ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരം ജയിച്ച മുംബൈ ടീമിലും മാറ്റങ്ങളൊന്നുമില്ല.

റായ്പൂര്‍: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരവിനെതിരെ മുംബൈ ഇന്ത്യൻസിന് ടോസ് നഷ്ടം. ടോസ് നേടിയ ആര്‍സിബി ബൗളിംഗ് തെരഞ്ഞെടുത്തു. മുംബൈ നിരയില്‍ ഇന്നും ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയില്ല. ഹാര്‍ദിക്കിന്‍റെ അസാന്നിധ്യത്തില്‍ സൂര്യകുമാര്‍ യാദവ് തന്നെയാണ് ഇന്നും മുംബൈയെ നയിക്കുന്നത്.

ലക്നൗവിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ആര്‍സിബി മുംബൈക്കെതിരെ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരം ജയിച്ച മുംബൈ ടീമിലും മാറ്റങ്ങളൊന്നുമില്ല. പോയിന്‍റ് പട്ടികയില്‍ ആറ് പോയിന്‍റുമായി മുംബൈ ഒമ്പതാം സ്ഥാനത്തും 12 പോയിന്‍റുള്ള ആര്‍സിബി നാലാമതുമാണ്. അവസാന രണ്ട് മത്സരങ്ങളും തോറ്റ ആര്‍സിബിക്ക് ജയിച്ചാല്‍ പ്ലേ ഓഫിനോട് ഒരു പടി കൂടി അടുക്കാം. അതേസമയം, ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാല്‍ മാത്രമെ മുംബൈക്ക് പ്ലേ ഓഫ് സാധ്യതയുള്ളു.

മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവന്‍: രോഹിത് ശർമ, റയാൻ റിക്കൽട്ടൺ (വിക്കറ്റ് കീപ്പർ), നമൻ ധീർ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, വിൽ ജാക്സ്, രാജ് ബാവ, കോർബിൻ ബോഷ്, ദീപക് ചഹാർ, ജസ്പ്രീത് ബുംറ, അല്ലാ മുഹമ്മദ് ഗസൻഫർ.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേയിംഗ് ഇലവന്‍: വിരാട് കോലി, ജേക്കബ് ബെഥൽ, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ, റസിഖ് സലാം ദാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചെപ്പോക്കിൽ ആഞ്ഞടിച്ച് ഉർവിൽ കൊടുങ്കാറ്റ്, ഐപിഎൽ ചരിത്രത്തിലെ അതിവേഗ അർധസെഞ്ചുറി റെക്കോര്‍ഡിനൊപ്പം
33 പന്തിൽ 85, ചെപ്പോക്കിനെ നിശബ്ദമാക്കി ഇംഗ്ലിസ് വെടിക്കെട്ട്; ലക്നൗവിനെതിരെ ചെന്നൈക്ക് കൂറ്റൻ വിജയലക്ഷ്യം