
കാന്‍ഡി: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യൻ നായകനായി അരങ്ങേറിയ സൂര്യകുമാര്‍ യാദവ് അടിച്ചെടുത്തത് ലോക റെക്കോര്‍ഡ്. ശ്രീലങ്കക്കെതിരെ 26 പന്തില്‍ 58 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററും കളിയിലെ താരവുമായി തെരഞ്ഞെടുക്കപ്പെട്ട സൂര്യകുമാര്‍ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്ന താരമെന്ന വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പമെത്തി.
69 മത്സരങ്ങള്‍ മാത്രം കളിച്ച സൂര്യകുമാര്‍ യാദവ് പതിനാറാം തവണയാണ് കളിയിലെ താരമാകുന്നത്. സൂര്യകുമാറിനെക്കാള്‍ ഇരട്ടി മത്സരം(125) കളിച്ചാണ് കോലി 16 തവണ കളിയിലെ താരമായതെന്നാണ് ശ്രദ്ധേയം. 91 മത്സരങ്ങളില്‍ 15 തവണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സംബാബ്‌വെ നായകന്‍ സിക്കന്ദര്‍ റാസയാണ് കോലിക്കും സൂര്യക്കും പിന്നിലുള്ള താരം. 124 മത്സരങ്ങളില്‍ 14 തവണ കളിയിലെ താരമായിട്ടുള്ള അഫ്ഗാനിസ്ഥാന്‍റെ മുഹമ്മദ് നബി 159 മത്സരങ്ങളില്‍ 14 തവണ കളിയിലെ താരമായ രോഹിത് ശര്‍മ എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്.
ഇറാഖിനെതിരെ വമ്പന്‍ ജയവുമായി അര്‍ജന്‍റീനയുടെ ഗംഭീര തിരിച്ചുവരവ്, സ്പെയിന്‍ ക്വാര്‍ട്ടറില്‍
രോഹിത്തും കോലിയും ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ സൂര്യകുമാറിന് ഒന്നാം സ്ഥാനം ഒറ്റക്ക് സ്വന്തമാക്കാനാവും. 2021ല്‍ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ സൂര്യകുമാര്‍ കഴിഞ്ഞ ദിവസം ഐസിസി ട20 റാങ്കിംഗിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ടി20 ലോകകപ്പിന് പിന്നാലെ രോഹിത് ശര്‍മ വിരമിച്ചതോടെയാണ് സൂര്യകുമാറിനെ ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് സൂര്യകുമാറിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. മൂന്ന് ഫോര്‍മാറ്റിലും ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപറ്റനായും തെരഞ്ഞെടുത്തിരുന്നു. ഇന്നലെ നടന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 43 റണ്‍സിന്‍റെ ആധികാരിക ജയവുമായി ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!