
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ രോഹിത് ശര്‍മയും ക്യാപ്റ്റന്‍ വിരാട് കോലിയും അത്ര രസത്തിലല്ലെന്ന വാര്‍ത്തകള്‍ ആദ്യം പുറത്തുവന്നത് കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനിടെ ആയിരുന്നു. എന്നാല്‍ അതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് പിന്നീട് വിശദീകരണങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ ഐപിഎല്ലില്‍ രോഹിത് ശര്‍മയുടെ കീഴില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചാമതും കിരീടം നേടുകയും വിരാട് കോലിയുടെ നേതൃത്വത്തിലെത്തിയ ബാംഗ്ലൂര്‍ കിരീടമില്ലാതെ മടങ്ങുകയും ചെയ്തതിന് പിന്നാലെ രോഹിത്തിനെ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളുടെ നായകനാക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ആദ്യം രോഹിത്തിനെ പരിഗണിക്കാതിരിക്കുകയും പിന്നീട് ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഐപിഎല്ലില്‍ മുംബൈക്കായി മിന്നിത്തിളങ്ങിയ സൂര്യകുമാര്‍ യാദവിനെ ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും പരിഗണിച്ചതുമില്ല. ഇപ്പോഴിതാ രോഹിത് കോലി തര്‍ക്കത്തിലേക്ക് കക്ഷി ചേര്‍ന്നിരിക്കുകയാണ് സൂര്യകുമാര്‍ യാദവും. ഓസീസ് പര്യടനത്തില്‍ നിന്ന് രോഹിത് ശര്‍മയെ സെലക്ടര്‍മാര്‍ ആദ്യം ഒഴിവാക്കിയതിനെതിരെ ഒരു ആരാധകന്‍ കോലിയെ കടലാസ് ക്യാപ്റ്റനെന്ന് കളിയാക്കിയിട്ട ട്രോളില്‍ പോയി ലൈക്ക് അടിച്ചാണ് സൂര്യകുമാര്‍ പുലിവാല് പിടിച്ചത്.
സൂര്യകുമാറിന്‍റെ ലൈക്ക് ആരാധകര്‍ പ്രത്യേകം ശ്രദ്ധിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതോടെ ലൈക്ക് പിന്ർവലിച്ച് സൂര്യകുമാര്‍ വിവാദത്തില്‍ നിന്ന് തടിയൂരി. ഐപിഎല്ലില്‍ മുംബൈ ബാംഗ്ലൂര്‍ മത്സരത്തില്‍ മുംബൈയെ ജയപ്പിച്ചത് സൂര്യകുമാറായിരുന്നു. മത്സരത്തിനിടെ കോലി സൂര്യകുമാറിനെ നോക്കി കണ്ണുരുട്ടിയത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!