'സ്‌കൈ' എന്ന വിളിപ്പേര് എങ്ങനെ വന്നു? പേരും ഗംഭീറും തമ്മിലുള്ള ബന്ധം! എല്ലാം വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്

By Web TeamFirst Published Jun 4, 2023, 8:56 AM IST
Highlights

2014-15 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കുമ്പോഴാണ് തനിക്ക് ആ പേര് വീണതെന്നാണ് സൂര്യ പറയയുന്നത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ചുരങ്ങിയ കാലംകൊണ്ട് മികവാര്‍ന്ന നേട്ടങ്ങളുണ്ടാക്കിയ താരമാണ് സൂര്യകുമാര്‍ യാദവ്. ദേശീയ ജേഴ്‌സിക്കപ്പുറം ഐപിഎല്ലിലും മികച്ച ഫോമിലായിരുന്നു മുംബൈ ഇന്ത്യന്‍സ് താരമായ സൂര്യ. പേര് ചുരുക്കി 'സ്‌കൈ' എന്നാണ് കമന്റേറ്റര്‍മാരും ആരാധകരും സൂര്യയെ വിളിക്കുന്നത്. തനിക്ക് സ്‌കൈ എന്ന വിളിപ്പേര് കിട്ടിയത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിക്കുകയാണിപ്പോള്‍ സൂര്യ. 

2014-15 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കുമ്പോഴാണ് തനിക്ക് ആ പേര് വീണതെന്നാണ് സൂര്യ പറയയുന്നത്. ടി20 ക്രിക്കറ്റില്‍ ഒന്നാം റാങ്കുകാരനായ സൂര്യയുടെ വാക്കുകള്‍... ''കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കുമ്പോഴാണ് എനിക്ക് ആ പേര് വീഴുന്നത്. അന്ന് ക്യാപ്റ്റനായ ഗൗതം ഗംഭീറാണ് പേരിന് പിന്നില്‍. സൂര്യകുമാര്‍ യാദവ് എന്നത് അദ്ദേഹം ചുരുക്കി വിളിക്കുകയായിരുന്നു. ഇത്രയും വലിയ പേര് നീട്ടി വിളക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പേര് ചുരുക്കുന്നത്.'' സൂര്യ പറഞ്ഞു. 

ഇപ്പോള്‍ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനായി ഇംഗ്ലണ്ടിലാണ് സൂര്യ. ടീമിനൊപ്പം സ്റ്റാന്‍ഡ് ബൈ താരമായിട്ടാണ് സൂര്യ പോയത്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു സൂര്യ. തുടക്കത്തില്‍ മോശം പ്രകടനാണ് പുറത്തെടുത്തതെങ്കിലും അവസാനങ്ങളില്‍ ആളിക്കത്താന്‍ സൂര്യക്കായി. റണ്‍ വേട്ടക്കാരില്‍ ആറമതാണ് താരം. 16 മത്സരങ്ങളില്‍ 43.21 ശരാശരിയില്‍ 605 റണ്‍സാണ് സൂര്യ നേടിയത്. 181.14 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ നേട്ടം.

യൂത്ത് ലോകകപ്പില്‍ ബ്രസീലിനെ അട്ടിമറിച്ച് ഇസ്രായേല്‍! അര്‍ജന്റീനയ്ക്ക് പിന്നാലെ മടക്കം; ഇറ്റലിയും സെമിയില്‍

ഇദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പമുണ്ടെങ്കിലും ബുധനാഴ്ച്ച ആരംഭിക്കുന്ന ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാനിടയില്ല. മധ്യനിരയില്‍ കളിക്കുന്ന വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രമെ സൂര്യയെ കളിപ്പിക്കും. സൂര്യക്കൊപ്പം സ്റ്റാന്‍ഡ് ബൈ താരങ്ങളായി യഷസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ എന്നിവരും ടീമിനൊപ്പമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

click me!