ഒടുവില്‍ നിര്‍ണായക തീരുമാനമെടുത്ത് ബിസിസിഐ, സൂര്യകുമാര്‍ യാദവ് പുറത്ത്, പുതിയ നായകനെ ഉടന്‍ പ്രഖ്യാപിക്കും

Published : Jun 03, 2026, 10:01 PM IST
Suryakumar Yadav

Synopsis

ക്യാപ്റ്റൻസി തെറിച്ചതിന് പിന്നാലെ ഒരു കളിക്കാരൻ എന്ന നിലയിലും സൂര്യകുമാറിനെ ഇനി ഇന്ത്യയുടെ ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന് ദേശീയ മാധ്യമമായ 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കന്ന നീക്കവുമായി ബിസിസിഐ. ടി20 ടീമിന്‍റെ നായകസ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ മാറ്റിയതായാണ് റിപ്പോർട്ട്. ക്യാപ്റ്റൻസി തെറിച്ചതിന് പിന്നാലെ ഒരു കളിക്കാരൻ എന്ന നിലയിലും സൂര്യകുമാറിനെ ഇനി ഇന്ത്യയുടെ ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന് ദേശീയ മാധ്യമമായ 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു.

ഇതോടെ ന്യൂസിലൻഡിനെതിരെ നടന്ന 2026 ടി20 ലോകകപ്പ് ഫൈനൽ മത്സരമാകും സൂര്യകുമാറിന്‍റെ കരിയറിലെ അവസാന അന്താരാഷ്ട്ര ടി20 മത്സരം. ഈ മാസം നടക്കുന്ന അയർലൻഡ് പര്യടനത്തോടെ ശ്രേയസ് അയ്യർ ഇന്ത്യൻ ടി20 ടീമിന്‍റെ പുതിയ നായകനായി ചുമതലയേറ്റെടുക്കുമെന്നാണ് സൂചന.

 

2024 ജൂലൈയിൽ രോഹിത് ശർമ്മ വിരമിച്ചതിനെത്തുടർന്നാണ് ഹാർദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാർ യാദവ് ഇന്ത്യയുടെ ടി20 നായകനാകുന്നത്. സൂര്യകുമാറിന്‍റെ ക്യാപ്റ്റൻസിക്ക് കീഴിൽ ടീം ഇന്ത്യ തുടർജയങ്ങള്‍ നേടിയിരുന്നെങ്കിലും ബാറ്റിംഗില്‍ തിളങ്ങാനാവാഞ്ഞത് തിരിച്ചടിയായി. തുടർച്ചയായ 8 ദ്വിരാഷ്ട്ര പരമ്പര വിജയങ്ങൾ, 2025-ലെ ഏഷ്യാ കപ്പ് കിരീടം,2026-ലെ ടി20 ലോകകപ്പ് കിരീട എന്നിവയാണ് സൂര്യക്ക് കീഴിലെ ഇന്ത്യയുടെ പ്രധാന നേട്ടങ്ങള്‍.

2025 ന്‍റെ തുടക്കം മുതൽ കളിച്ച 25 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ വെറും 12.84 എന്ന മോശം ശരാശരി മാത്രമാണ് സൂര്യകുമാറിനുള്ളത്. ഈ വർഷത്തെ ഐ.പി.എല്ലിലും മുംബൈ ഇന്ത്യൻസ് താരമായ സൂര്യകുമാറിന് വെറും 270 റൺസ് മാത്രമാണ് എടുക്കാനായത്.മുഖ്യപരിശീലകൻ ഗൗതം ഗംഭീറുമായി സെലക്ഷൻ കമ്മിറ്റിയും ബിസിസിഐയും നടത്തിയ നിർണായക ചർച്ചകൾക്കൊടുവിലാണ് സൂര്യകുമാറിനെ ഒഴിവാക്കാനുള്ള കടുത്ത തീരുമാനം എടുത്തത്.

സൂര്യകുമാറിന്‍റെ നേതൃത്വത്തിൽ ടീം ലോകകപ്പ് നേടിയെങ്കിലും, അദ്ദേഹത്തിന്‍റെ നിലവിലെ മോശം ഫോമും പ്രായവും കണക്കിലെടുത്ത് ടി20 ടീമിന്‍റെ ഭാവി മുൻനിർത്തി മുന്നോട്ട് പോകാനാണ് മാനേജ്‌മെന്‍റ് തീരുമാനം. സൂര്യയെ ഇനി കളിക്കാരനായും ടീമിലേക്ക് പരിഗണിക്കില്ല. ഈ തീരുമാനം ഉടൻ തന്നെ താരത്തെ ഔദ്യോഗികമായി അറിയിക്കും,ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ശ്രേയസ് അയ്യർ നായകനായേക്കും

ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ പൂർണ്ണ പിന്തുണയോടെ ശ്രേയസ് അയ്യർ പുതിയ ടി20 നായകനാകുമെന്നാണ് റിപ്പോർട്ട്. അയർലൻഡിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ പരമ്പരയിലാകും പ്രഖ്യാപനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനത്ത് സൂര്യയുടെ പിന്‍ഗാമിയായി സഞ്ജു വരില്ല, ബിസിസിഐയുടെ റഡാറിലുള്ളത് ആ 3 പേർ
സഞ്ജുവിനും സൂര്യക്കും ഹാർദിക്കിനും ഇടമില്ല, പാടിദാർ നായകൻ, ഐപിഎൽ മികവിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ഇന്ത്യൻ ട20 ടീം