ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യൻസിന് അടുത്ത പ്രഹരം, സൂര്യകുമാര്‍ യാദവിന് ശസ്ത്രക്രിയ; 8-9 ആഴ്ച വിശ്രമം

Published : Jan 08, 2024, 08:18 PM IST
ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യൻസിന് അടുത്ത പ്രഹരം, സൂര്യകുമാര്‍ യാദവിന് ശസ്ത്രക്രിയ; 8-9 ആഴ്ച വിശ്രമം

Synopsis

രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിലെ ആരാധകരോഷം നിലനില്‍ക്കെ ടീമിന്‍റെ ബാറ്റിംഗ് നട്ടെല്ലായ സൂര്യകുമാര്‍ യാദവ് സീസണിലെ ആദ്യ മത്സരങ്ങളില്‍ കളിക്കാതിരിക്കുന്നത് മുംബൈക്ക് കടുത്ത പ്രഹരാമകും എന്നാണ് കരുതുന്നത്.

മുംബൈ: മാര്‍ച്ച് അവസാനവാരം ഐപിഎല്‍ തുടങ്ങാനിരിക്കെ മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായി സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്‍റെ പരിക്ക്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ കണങ്കാലിന് പരിക്കേറ്റ സൂര്യകുമാര്‍ യാദവ് ഹെര്‍ണിയ ശസത്രക്രിയക്ക് വിധേയനാവുമെന്നാണ് റിപ്പോര്‍ട്ട്. ജര്‍മനിയിലായിരിക്കും ശസ്ത്രക്രിയ. ഹെര്‍ണിയ ശസ്ത്രക്രിയക്ക് ശേഷം മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ കുറഞ്ഞത് എട്ടോ ഒമ്പതോ മാസങ്ങളെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്.

ഇതോടെ സൂര്യകുമാര്‍ യാദവിന് ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിന്‍റെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യതയുണ്ട്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിലെ ആരാധകരോഷം നിലനില്‍ക്കെ ടീമിന്‍റെ ബാറ്റിംഗ് നട്ടെല്ലായ സൂര്യകുമാര്‍ യാദവ് സീസണിലെ ആദ്യ മത്സരങ്ങളില്‍ കളിക്കാതിരിക്കുന്നത് മുംബൈക്ക് കടുത്ത പ്രഹരാമകും എന്നാണ് കരുതുന്നത്.

സഞ്ജു കണ്ട് പഠിക്കണം ശിഷ്യനെ, രഞ്ജിയിൽ 87 പന്തില്‍ 155 റണ്‍സടിച്ച് റിയാൻ പരാഗ്; എന്നിട്ടും അസം തോറ്റു

ആരാധകരോഷം തണുപ്പിക്കാന്‍ തുടക്കത്തിലെ ജയിച്ചു തുടങ്ങേണ്ടത് ഹാര്‍ദ്ദിക്കിനെ സംബന്ധിച്ചും നിര്‍ണായകമാണ്. ഹെര്‍ണിയ ശസത്രക്രിയക്ക് വിധേയനാകുന്നതോടെ സൂര്യകുമാറിന് രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റ് സീസണും നഷ്ടമാവും. ഇപ്പോള്‍ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള സൂര്യകുമാര്‍ യാദവ് രണ്ടോ മൂന്നോ ദിവസത്തിനകം ശസ്ത്രക്രിയക്കായി ജര്‍മനിയിലെ മ്യൂണിക്കിലേക്ക് പോകുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ടെസ്റ്റിൽ അവന്‍ ഓപ്പണറായാല്‍ ലാറയുടെ 400 റണ്‍സ് റെക്കോര്‍ഡൊക്കെ പറപറക്കും; തുറന്നു പറഞ്ഞ് മൈക്കല്‍ ക്ലാര്‍ക്ക്

ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് ടി20 പരമ്പരകളില്‍ ഇന്ത്യയെ നയിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെ ടി20 പരമ്പര നേടാനും സൂര്യകുമാറിന്‍റെ നേതൃത്വത്തില്‍ ഇന്ത്യക്കായിരുന്നു. 11ന് തുടങ്ങുന്ന അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലും സൂര്യകുമാര്‍ യാദവ് കളിക്കുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അതെല്ലാം വ്യാജമാണ്'; പാകിസ്ഥാന്‍ ചീഫ് സെലക്ടര്‍ ആകുമെന്ന വാര്‍ത്തകള്‍ തള്ളി ഷുഹൈബ് അക്തര്‍
ആര്‍ ജി വണ്‍ വനിതാ ടി20 ടൂര്‍ണമെന്റില്‍ കേരളം ജേതാക്കള്‍; ബറോഡയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു